ന്യൂദല്‍ഹി: രാജ്യത്തുടനീളം ആറ് ലക്ഷത്തി 40,000 ഗ്രാമങ്ങളില്‍ ഭാരത് നെറ്റ് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ചു. ഭാരത് നെറ്റിന്റെ വിപുലീകരണ പദ്ധതി ഏകദേശം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം അറിയിച്ചു.
എട്ട് മാസത്തിനിടെ രാജ്യത്തെ 60,000 ഗ്രാമപഞ്ചായത്തുകളില്‍ പൈലറ്റ് പ്രോജക്ട് വിജയിച്ചതിനെ തുടര്‍ന്നാണ് വിപുലീകരണ പദ്ധതി തീരുമാനിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഭാരത് നെറ്റ് 1.94 ലക്ഷം ഗ്രാമങ്ങളില്‍ എത്തിയിട്ടുണ്ടെന്നും 5 ലക്ഷത്തി 67 ആയിരം കുടുംബങ്ങള്‍ക്ക് ഇതുവരെ ഭാരത് നെറ്റ് കണക്ഷനുകള്‍ നല്‍കിയെന്നും മന്ത്രാലയം എടുത്തുപറഞ്ഞു. വിപുലീകരണ പരിപാടി ഏകദേശം രണ്ട് ലക്ഷത്തി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടനുബന്ധിച്ചുളള ഭാരത് നെറ്റ് ലോകത്തിലെ ഏറ്റവും വലിയ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് ആശയവിനിമയ പദ്ധതികളില്‍ ഒന്നാണ് .ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇത് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: