ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം പാകിസ്ഥാന് സ്പോണ്സര് ചെയ്യുന്ന തീവ്രവാദം കാരണം വര്‍ഷത്തില്‍ 150 ദിവസങ്ങളോളം സ്കൂളുകളും കോളെജുകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നിരുന്ന കാലം അവസാനിച്ചെന്ന് ജമ്മു കശ്മീരിലെ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ദാല്‍ തടാകതീരത്ത് കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ 370ാം വകുപ്പ് എടുത്തു കളഞ്ഞതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മനോജ് സിന്‍ഹ.
കശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചിരിക്കുന്നു. ജനങ്ങള്‍ ഇപ്പോള്‍ ഇവിടെ കൂടുതല്‍ സ്വതന്ത്രരായി ജീവിക്കുകയാണ്. – മനോജ് സിന്‍ഹ പറഞ്ഞു.
സാധാരണക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ഇവിടെ ജീവിക്കാന്‍ തുടങ്ങി എന്നതാണ് പ്രകടമായി കാണുന്ന മാറ്റം. തെരുവുകളിലെ അക്രമം അവസാനിച്ചു. – അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ രാത്രി വൈകിയും പുറത്തുപോയി ജീവിതം ആസ്വദിക്കുന്നു. പോളോ വ്യൂ മാര്‍ക്കറ്റിലും ത്ഡലം നദീതിരത്തും സമയം ചെലവിടുന്നു. ശ്രീനഗര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ഈ രണ്ട് പ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റിയിരുന്നു.
കശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ രാഷ്ട്രനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അവരുടെ സംഭാവനകളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേതിനേക്കാള്‍ കുറഞ്ഞ ഒന്നായിരിക്കില്ല.
എന്തിന്റെ പേരിലാണോ ലോകമാകെ അറിയപ്പെട്ടിരുന്നത് ആ നഷ്ടപ്രതാപം ജമ്മു കശ്മീര്‍ വൈകാതെ വീണ്ടെടുക്കും. യുവാക്കളുടെ ശക്തി, സ്ത്രീകളുടെ ശക്തി, അവിടുത്തെ കര്‍ഷകര്‍ എന്നിവരാല്‍ ജമ്മു കശ്മീര്‍ കഴിഞ്ഞ നാല് വര്‍ഷം ഒട്ടേറെ മാറി. ഞാന്‍ ആ യുവാക്കളെയും സ്ത്രീകളെയും കര്‍ഷകരെയും പ്രണമിക്കുന്നു. ഈ ശക്തിയാണ് ജമ്മുകശ്മീരിന്റെ ആന്തരശക്തിയെ ഉണര്‍ത്താന്‍ പോകുന്നത്.
എല്ലാ വര്‍ഷവും ആഗസ്ത് 5ന് അഴിമതി മുക്ത ദിനം ആയി കൊണ്ടാടാന്‍ തുടങ്ങിയിട്ടുണ്ട്. കാരണം തീവ്രവാദം, വിഘടനവാദം, അഴിമതി ഇതെല്ലാം ജമ്മു കശ്മീരിനെ കളങ്കപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: