പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളും പുതിയ പച്ചത്തുരുത്തുകളുടെ സാധ്യതകള്‍ കണ്ടെത്താനും വിദ്യാലയങ്ങള്‍, കേളേജ് കാമ്പസുകള്‍ എന്നിവിടങ്ങളില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കാനുള്ള സൗകര്യം കണ്ടെത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സംയോജിത പ്രവര്‍ത്തന യോഗത്തില്‍ തീരുമാനം.
കണ്ടെത്തിയ ഇടങ്ങളിലെല്ലാം ആഗസ്ത് 30നകം വൃക്ഷത്തൈകള്‍ നടണം. ഇതിനായി ജില്ലാ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നും 18,000 വൃക്ഷത്തൈകള്‍ നല്‍കാമെന്ന് വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.
കാമ്പസുകളില്‍ നിര്‍മിച്ച പച്ചത്തുരുത്തുകളില്‍ ഓരോ വിദ്യാര്‍ത്ഥികളെയും അവരുടെ ജന്മദിനത്തില്‍ വൃക്ഷത്തൈകള്‍ നടാന്‍ പ്രേരിപ്പിക്കണം. അതോടൊപ്പം മഴ വെള്ള സംഭരണത്തിനായി ഒരു വാര്‍ഡില്‍ ഒരു കുളമെങ്കിലും നിര്‍മിക്കണമെന്നും പു
ഴയുടെ തീരങ്ങളില്‍ മുളകള്‍ നട്ട് പിടിപ്പിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: