പാലക്കാട്: നഗരസഭയ്ക്ക് വാടകയിനത്തില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കാനുള്ളത് ഒരുകോടിയോളം രൂപ!. നഗരസഭ കോംപ്ലക്സുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകളാണ് വര്‍ഷങ്ങളായി വാടക നല്‍കാനുള്ളത്. ഒരു ഭാഗത്ത് ഫണ്ട് വെട്ടിക്കുറച്ചും മറ്റൊരുഭാഗത്ത് ലക്ഷങ്ങള്‍ വാടക നല്‍കാതെയും പാലക്കാട് നഗരസഭയെ സംസ്ഥാന സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. കഴിഞ്ഞ മൂന്നഴവര്ഷത്തിനിടെ 42 കോടിയോളം രൂപയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.
നഗരസഭയുടെ ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭജല വകുപ്പ് വാടകയും ജിഎസ്ടിയും ഉള്‍പ്പെടെ 1,85,650 രൂപയാണ് നല്‍കാനുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഒരുമാസത്തെ വാടകയും 2021 മുതല്‍ 2023 മെയ് വരെയുള്ള വാടകയുമാണ് നല്‍കാനുള്ളത്. മൈനിങ് ആന്റ് ജിയോളജി വകുപ്പ് 5,33,355 കുടിശിക വരുത്തിയിട്ടുണ്ട്.
എരുമക്കാര സ്ട്രീറ്റ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വനിതാപോലീസ് സ്റ്റേഷന് 2019 മുതല്ക്കുള്ള കുടിശികയായി 21,38,185 രൂപയും, കോര്‍ട്ട് റോഡ് കോംപ്ലക്സിലെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് 8,10,579 രൂപയും, ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസ് 38,52,234 രൂപയും, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫീസ് 5,12,875 രൂപയുമാണ് നഗരസഭയ്ക്ക് നല്‍കാനുള്ളത്. റോബിന്‍സണ്‍ റോഡ് കോംപ്ലക്സിലെ ട്രൈബല്‍ എക്സ്ടെന്‍ഷന്‍ ഓഫീസ് 2018 മുതല്‍ ഇക്കഴിഞ്ഞ മെയ് വരെയുള്ള വാടകയും പലിശയും ജിഎസ്ടിയും ഉള്‍പ്പെടെ 10,10,708 രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇതേ കോംപ്ലക്സിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് 1,64,984 രൂപവാടകയായി നല്‍കാനുണ്ട്.
വാടകയടക്കണമെന്നാവശ്യപ്പെട്ട് പ്രസ്തുത ഓഫീസുകള്‍ക്ക് പലതവണ കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നഗരസഭ തനത് ഫണ്ട് കണ്ടെത്തണമെന്ന് പറയുമ്പോള്‍ തന്നയൊണ് പാലക്കാട് നഗരസഭയോട് സര്‍ക്കാരിന്റെ ചിറ്റമ്മ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: