ആലത്തൂര്‍: സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡില്‍ ഒരു ലക്ഷം അംഗങ്ങളെന്ന ലക്ഷ്യവുമായി അംഗത്വ കാമ്പെയിന് നടത്തുന്നു. ഇതിന്റെ ഭാഗമായി കുടിശികയില്ലാതെ അംഗത്വമെടുക്കാനുള്ള അവസരം ഡിസംബര്‍ വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി.
അംഗത്വമെടുക്കുന്നതിന് ജോലിയില്‍ പ്രവേശിച്ചതു മുതലുള്ള ക്ഷേമനിധി വിഹിതവും സഹകരണ സംഘത്തിന്റെ വിഹിതവും ബോര്‍ഡില്‍ അടയ്ക്കണം. കുടിശിക ഒഴിവാക്കി അംഗത്വമെടുക്കുന്നതിനാണ് ഇപ്പോള്‍ അവസരം. ജീവനക്കാരന്റെ വിഹിതമായി 130 രൂപയും സംഘത്തിന്റെ വിഹിതമായി 130 രൂപയും ഉള്‍പ്പെടെ 260 രൂപയാണ് പ്രതിമാസം ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കേണ്ടത്. നിലവില്‍ സംസ്ഥാനത്തെ 8202 സഹകരണ സംഘങ്ങളില്‍ നിന്നായി 76,025 പേരാണ് അംഗത്വമെടുത്തിട്ടുള്ളതെന്ന് മാനേജര്‍ പറഞ്ഞു.
ക്ഷേമനിധിയില്‍ അംഗത്വമെടുത്ത ജീവനക്കാരന് മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ ധനസഹായമായി ലഭിക്കും. അംഗത്വമുള്ള ജീവനക്കാരന് ചികിത്സാ ധനസഹായമായി 15,000 രൂപ മുതല്‍ 1,25,000 രൂപവരെയും ആശ്രിതരുടെ ചികിത്സയ്ക്ക് 40,000 രൂപ ധനസഹായവും, ഉന്നത വിജയം നേടുന്ന ജീവനക്കാരുടെ മക്കള്‍ക്ക് 5,000 രൂപ മുതല്‍ 25,000 രൂപവരെ വിദ്യാഭ്യാസ ധനസഹായവും ലഭിക്കും. കൂടാതെ സര്‍വീസിനു ശേഷം ക്ഷേമനിധി വിഹിതവും 10 ശതമാനം ഇന്‍സെന്റീവ് കൂടി അംഗത്വത്തിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: