തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്ലൈയിംഗ് സോണ്‍ പ്രഖ്യാപിക്കണമെന്ന് ഡിജിപിക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ. ഹെലികോപ്റ്റര്‍, വിമാനം തുടങ്ങിയവ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് കമ്മീഷണറുടെ ആവശ്യം.
നിലവില്‍ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതിനു മാത്രമാണ് നിയന്ത്രണമുള്ളത്. കഴിഞ്ഞ 28 ന് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ നിരവധി തവണ ക്ഷേത്രത്തിനു മുകളില്‍ കൂടി താഴ്ന്ന് പറന്നിരുന്നു.
ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കുമ്മനം രാജശേഖര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇതിനെക്കുറിച്ച് പ്രതികരിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ഡിസിപി സിറ്റി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നോണ്‍ ഫ്ളൈയിംഗ് സോണ്‍ പ്രഖ്യാപിക്കണമെന്ന് കമ്മീഷണര്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: