ന്യൂദല്‍ഹി: അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്ക്കുമെന്ന വിചിത്രവാദം പ്രചരിപ്പിക്കുന്ന മോദി വിരുദ്ധരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.
ഇതിന് തെളിവായി പ്രശാന്ത് ഭൂഷണ് നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും ട്വിറ്ററില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
ജെയ്ഷ് എ മുഹമ്മദോ അല്‍ ക്വെയ്ദയോ അയോധ്യാ ക്ഷേത്രത്തില്‍ ആക്രമണം നടത്തുമെന്നാണ് ഇവരുടെ വാദം. 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ തന്നെ അയോധ്യക്ഷേത്രം തകര്‍ത്തേയ്ക്കുമെന്ന വിചിത്രവാദമാണ് ഇരുവരും പ്രചരിപ്പിക്കുന്നത്. അതല്ലെങ്കില്‍ ഏതെങ്കിലും വലിയ ബിജെപി നേതാവിനെ കൊല്ലുമെന്നും ഇരുവരും പറയുന്നു. മോദി വിരുദ്ധത തലയ്ക്ക് പിടിച്ച ഇരുവരും കഴിഞ്ഞ എത്രയോ വര്‍ഷമായി മോദിയ്ക്കെതിരെ പോരാടി തളര്‍ന്നതിന്റെ വിദ്വേഷമാണ് ഇത്തരമൊരു കഥ പ്രചരിപ്പിക്കാന്‍ ഇരുവരെയും പ്രേരിപ്പിക്കുന്നതെന്ന് കരുതുന്നു. മോദി വിരുദ്ധത തലയ്ക്ക് പിടിച്ച ഇരുവര്‍ക്കും തലയുടെ വെളിവ് നഷ്ടപ്പെട്ടിരിക്കാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മോദിയെ അധികാരഭ്രഷ്ടനാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ എന്തും വിളിച്ചുപറയുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
പക്ഷെ എവിടെ നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് രണ്ടുപേരും വ്യക്തമാക്കുന്നില്ല. ഇത്തരം വിചിത്ര വാദഗതികള്‍ ഉയര്‍ത്തുന്ന ഇരുവരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: