ബെര്‍ലിന്‍ : ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ കോമ്പൗണ്ട് ടീം സ്വര്‍ണം നേടി. 235-229 എന്ന സ്കോറിനാണ് മെക്സിക്കോയെ മറികടന്നത്.
ജ്യോതി സുരേഖ വെണ്ണം, അദിതി സ്വാമി, പര്‍ണീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. നേരത്തെ സെമിഫൈനലില്‍ 220-216 എന്ന സ്കോറിന് കൊളംബിയയെ കീഴടക്കിയിരുന്നു ഇന്ത്യന്‍ ടീം.
ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. ചരിത്രം കുറിച്ച വിജയമാണിതെന്ന് കായിക വിദഗ്ധര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: