കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം മനോജ് തിവാരി പാഡഴിച്ചു. 37കാരനായ താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2015ലാണ് താരം അവസാനമായി ഇന്ത്യയ്‌ക്കുവേണ്ടി കളിച്ചത്. 2008 മുതല്‍ വിവിധ അവസരങ്ങളില്‍ താരം ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും സ്ഥിരത പുലര്‍ത്തിയില്ല. സ്‌ട്രോക്ക് ബാറ്റിങ് ശൈലിയില്‍ പെടുത്താവുന്ന താരം ഇന്ത്യയ്‌ക്കായി ഏകദിനങ്ങളില്‍ 26.09 ശരാശരിയില്‍ 287 റണ്‍സെടുത്തിട്ടുണ്ട്. 2011-12ല്‍ വെസ്റ്റിന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 104 റണ്‍സാണ് ടോപ് സ്‌കോര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) പ്രഥമ സീസണ്‍ മുതല്‍ ഉണ്ടായിരുന്ന താരം ഡെല്‍ഹി ഡെയര്‍ഡെവിള്‍സിലായിരുന്നു ആദ്യം പിന്നെ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് മാറി. 2012 ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയുടെ വിജയസ്‌കോര്‍ നേടിയത് മനോജ് തിവാരി ആയിരുന്നു. 2017 സീസണിലാണ് താരം അവസാനമായി ഐപിഎല്ലില്‍ ഉണ്ടായിരുന്നത്.
പിന്നീട് പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചു. നിലവില്‍ ബംഗാള്‍ നിയമസഭാംഗവും മന്ത്രിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: