കൊല്‍ക്കത്ത: ഡുറാന്റ് കപ്പ് ഫുട്ബോളിന്റെ പുത്തന്‍ പതിപ്പിന് ആവേശോജ്ജ്വലമായ തുടക്കം. ആതിഥേയ ടീം മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് എതിരില്ലാത്ത അഞ്ച് ഗോളിന്റെ വിജയം കരസ്ഥാക്കിയത് വഴി ടൂര്‍ണമെന്റ് കിക്കോഫിന് ഗാംഭീര്യമേറി.
എതിരില്ലാത്ത അഞ്ച് ഗോളിനാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ജയിച്ചത്. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോള്‍ നേടി. 14, 29, 39 മിനിറ്റുകളിലായിരുന്നു ബംഗാള്‍ ടീമിന്റെ ഗോള്‍ നേട്ടം. രണ്ടാം പുകിതിയല് 58-ാം മിനിറ്റിലും 90-ാം മിനിറ്റിലും ഗോളുകള്‍ നേടി.
14-ാം മിനിറ്റില്‍ അശ്റഫുല് റാണ ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓടിയെത്തിയ ലിസ്റ്റന്‍ കൊളാസോ പന്ത് പിടിച്ചെടുത്ത് ഗോളാക്കി. ബോക്സിനകത്ത് എതിര് താരത്തെ ഫൗള്‍ ചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് 28-ാം മിനിറ്റില്‍ മോഹന്‍ ബഗാന് അനുകൂലമായി സ്പോട്ട് കിക്ക് ലഭിച്ചു. മന്‍വീര്‍ സിങ് സമര്‍ത്ഥമായി പന്ത് വലയിലെത്തിച്ചു. കൊളാസോ ആണ് മൂന്നാം ഗോളും നേടിയത്.
കൊളാസോയുടെ ഫ്രീകിക്കില്‍ നിന്നാണ് നാലാം ഗോള്‍ പിറന്നത്. ബംഗ്ലാദേശ് ആര്‍മി ബോക്സിനകത്തേക്ക് കൊളാസോ തൊടുത്ത ലോക്രോസ് കിക്ക് ലാല്‍റിന്‍ലിയാന സമര്‍ത്ഥമായി ഗോളിലേക്ക് തിരിച്ചുവിട്ടു. മോഹന്‍ ബഗാന് ലീഡ് 4-0മായി ഉയര്‍ന്നു. 90-ാം മിനിറ്റിലെ അഞ്ചാം ഗോള്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു. പന്തുമായി കുതിച്ച ലിസ്റ്റന്‍ കൊളാസോ ബംഗ്ലാദേശ് ആര്‍മി ബോക്സിന് പുറത്തു നിന്ന് തൊടുത്ത ഷോട്ട് വലയില്‍ കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: