Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മണിപ്പൂര്‍ കലാപത്തിന്റെ കള്ളങ്ങള്‍ പൊളിയുന്നു

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങൡലേതുപോലെ കേരളത്തിലും മതന്യൂനപക്ഷങ്ങള്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണയ്‌ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പുകള്‍ തിരിച്ചറിഞ്ഞ ക്രൈസ്തവ മതമേധാവികള്‍ ബിജെപിയോട് തങ്ങള്‍ക്ക് പ്രത്യേകിച്ച് അയിത്തമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ വലിയ അപകടം മണത്താണ് ഇടതു-വലതു മുന്നണികള്‍ ഇവിടെയും മണിപ്പൂര്‍ ആളിക്കത്തിക്കാന്‍ തീരുമാനിച്ചത്. ക്രൈസ്തവസഭകളില്‍പ്പെടുന്ന ചിലരെ സ്വാധീനിക്കാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 05:00 am IST
in Editorial

മണിപ്പൂരിലെ കലാപത്തില്‍നിന്ന് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള കപട മതേതരവാദികളുടെ ശ്രമം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ്. മണിപ്പൂരിലേത് ഹിന്ദു-ക്രൈസ്തവ ലഹളയല്ലെന്നും, ഗോത്രവര്‍ഗങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലാണെന്നും ക്രൈസ്തവ മതമേധാവികള്‍തന്നെ വ്യക്തമാക്കിയതോടെ കലാപത്തിന്റെ പേരില്‍ കേരളത്തിലടക്കം വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചവര്‍ക്ക് ഉത്തരം മുട്ടിയിരിക്കുന്നു. എന്നിട്ടും ജനങ്ങളില്‍നിന്ന് തങ്ങളുടെ തനിനിറം മറച്ചുപിടിക്കാന്‍ ഏകപക്ഷീയമായ ദുഷ്പ്രചാരണം ബിജെപിവിരുദ്ധ രാഷ്‌ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും തുടരുകയാണ്. മെയ്‌തേയ്-കുക്കി ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന കുടിപ്പകയാണ് കലാപത്തിന്റെ യഥാര്‍ത്ഥ കാരണമെന്നും, ഈ വസ്തുത എല്ലാവരും മനസ്സിലാക്കണമെന്നും മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് നേരത്തെ പറയുകയുണ്ടായി. ഇതിനെ പിന്തുണച്ച് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പുതന്നെ രംഗത്തുവന്നിരിക്കുന്നു. മണിപ്പൂരിലേത് വര്‍ഗീയകലാപമായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും, ഇതിനായി ബോധപൂര്‍വം മതം കലര്‍ത്തുകയാണെന്നും സംഘര്‍ഷ മേഖലയില്‍ കഴിയുന്ന ഇംഫാല്‍ ബിഷപ്പ് പറയുമ്പോള്‍ അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കുക്കി-മെയ്‌തേയ് ഗോത്രങ്ങള്‍ തമ്മിലെ സംഘര്‍ഷം ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണമായി കാണേണ്ടതില്ലെന്നു പറഞ്ഞ ഈ മതമേലധ്യക്ഷന്‍, ഇംഫാലില്‍ നിരവധി പള്ളികള്‍ സുരക്ഷിതമായി നില്‍ക്കുന്നതും,  നാഗവിഭാഗത്തിന്റെ പള്ളികള്‍ ആക്രമിക്കപ്പെടാത്തതും ഇതിന് തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അതേസമയം മെയ്‌തേയ് വിഭാഗത്തിലെ ക്രൈസ്തവ പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുമുണ്ട്.

മണിപ്പൂരിലേത് ഗോത്രവര്‍ഗ പദവി നല്‍കുന്നതിന്റെയും സംവരണത്തിന്റെയും പ്രശ്‌നമാണെന്ന് തുടക്കത്തില്‍ത്തന്നെ വ്യക്തമായിരുന്നു. മെയ്‌തേയ് വിഭാഗങ്ങള്‍ക്ക് ഗോത്രവര്‍ഗ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നിയമപരമായി പരിഹാരം തേടാവുന്ന ഒരു പ്രശ്‌നമായിരുന്നിട്ടും അതിനു നില്‍ക്കാതെ പ്രശ്‌നത്തെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചതില്‍ തീര്‍ച്ചയായും ഗൂഢാലോചനയുണ്ട്. ഇതിനു പിന്നില്‍ ശത്രുരാജ്യങ്ങളുടെ ഇടപെടല്‍ നടന്നതായുള്ള സംശയം ബലപ്പെടുകയാണ്. മണിപ്പൂരിലേത് മതസംഘര്‍ഷമാണെന്നും, ഹിന്ദുക്കളായ മെയ്‌തേയികള്‍ ക്രൈസ്തവരായ കുക്കികളെ ഭരണകൂടത്തിന്റ പിന്തുണയോടെ വംശഹത്യ ചെയ്യുകയാണെന്നുമുള്ള പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നു. കലാപത്തിന്റെ ഇരകള്‍ ക്രൈസ്തവര്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് ബോധപൂര്‍വമാണ്. കലാപം മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചാല്‍ അവിടങ്ങളില്‍ ക്രൈസ്തവരുടെ പിന്തുണയുള്ള ബിജെപി സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താമെന്നും, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളുള്ള ഈ മേഖലയിലെ വിധിയെഴുത്ത് നരേന്ദ്ര മോദി സര്‍ക്കാരിന് എതിരാക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടിയാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ബഹളമുണ്ടാക്കുന്നത്. പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അതിന് നില്‍ക്കാതെ പ്രതിപക്ഷം ഓടിയൊളിച്ചത് തങ്ങളുടെ കാപട്യവും ഇരട്ടത്താപ്പും വിദ്വേഷ രാഷ്‌ട്രീയവും പുറത്താകും എന്നതിനാലാണ്. മണിപ്പൂര്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയവരാണ് ഇങ്ങനെ മലക്കം മറിഞ്ഞത്.

കേരളത്തില്‍ വസ്തുതകള്‍ മറച്ചുപിടിച്ചുകൊണ്ട് മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം മത്‌സരിക്കുകയാണ്. ജനങ്ങളെ നുണപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങൡലേതുപോലെ കേരളത്തിലും മതന്യൂനപക്ഷങ്ങള്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണയ്‌ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പുകള്‍ തിരിച്ചറിഞ്ഞ ക്രൈസ്തവ മതമേധാവികള്‍ ബിജെപിയോട് തങ്ങള്‍ക്ക് പ്രത്യേകിച്ച് അയിത്തമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ വലിയ അപകടം മണത്താണ് ഇടതു-വലതു മുന്നണികള്‍ ഇവിടെയും മണിപ്പൂര്‍ ആളിക്കത്തിക്കാന്‍ തീരുമാനിച്ചത്. ക്രൈസ്തവസഭകളില്‍പ്പെടുന്ന ചിലരെ സ്വാധീനിക്കാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു. ഇവരാണ് വസ്തുതാവിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തുവന്നത്. എന്നാല്‍ മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു-ക്രൈസ്തവ മത കലാപമാണെന്ന പ്രചാരണം തെറ്റാണെന്ന് അവിടുത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ ക്ഷത്രിമായം സാന്റ തന്നെ പറഞ്ഞതോടെ സിപിഎമ്മും ഇടതുമുന്നണിയും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായെങ്കിലും അതിനു കാരണം മതമല്ലെന്ന് മണിപ്പൂരിലെ സിപിഎം ഉറച്ചു വിശ്വസിക്കുമ്പോള്‍ കേരളത്തിലെ സിപിഎം ഇതിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്നതിന്റെ സങ്കുചിത രാഷ്‌ട്രീയം ക്രൈസ്തവ വിശ്വാസികള്‍ തിരിച്ചറിയുകതന്നെ  ചെയ്യും.

Tags: bjpമണിപ്പൂര്‍ കലാപംക്ഷത്രിമയും സാന്റാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.