തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈ മാസം 7 മുതല്‍ ആരംഭിക്കും.സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സഭ 12 ദിവസം ചേരും . സമ്മേളനം 24ന് അവസാനിക്കും.
പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനം സുപ്രധാന ബില്ലുകള്‍ പരിഗണിക്കും
സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.
മറ്റ് ദിവസങ്ങളില്‍ നിയമനിര്‍മ്മാണത്തിനായി മാറ്റിവച്ച സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ 7ന് ചേരുന്ന കാര്യോപദേശക സമിതി നിര്‍ദേശപ്രകാരം ക്രമീകരിക്കും. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ പരിഗണിക്കും. ഓഗസ്റ്റ്14നും 15നും സഭ കൂടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: