ഗുരുവായൂര്‍: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഗുരുവായൂരില്‍ ബാലഗോകുലം ഒരുക്കുന്ന ആഘോഷങ്ങള്‍ക്കും, മഹാഗോപൂജക്കും വേണ്ടിയുള്ള സ്വാഗതസംഘം കാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. വടക്കേനടയിലെ സേവാഭാരതി മന്ദിരത്തില്‍ വെച്ച് ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരിനാരായണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം കാര്യാലയം, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തിയും, സംഗീതകാരനുമായ ഡോ. കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മഹാ ഗോപൂജ-മുഖ്യ സംയോജക് ബാബുരാജ് കേച്ചേരി ഗോപൂജാ സന്ദേശം നല്കി. നഗരസഭ കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ്, സേവാഭാരതി പ്രസിഡണ്ട് ഡോ. ബാലകൃഷ്ണന്, ഗീതാപ്രചാരകന്‍ കല്യാണരാമന് (കണ്ണന് സ്വാമി), എം. മാധവപ്രസാദ് (മധു), അമൃതം ഷൈജു എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി പുലര്‍ച്ചെ, ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കന് കക്കാട് അനീഷ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: