ന്യൂദല്‍ഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ആദ്യം പിരിഞ്ഞതിന് ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ലോക്സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ഈ വിഷയത്തില്‍ വീണ്ടും സഭയില്‍ ബഹളം സൃഷ്ടിച്ചു. ട്രഷറി ബെഞ്ച് അംഗങ്ങളും എതിര്‍ മുദ്രാവാക്യം വിളിച്ചു. സഭയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍ സമരക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നേരത്തെ, സഭ സമ്മേളിച്ചപ്പോള്‍, കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, ജെഡിയു, തുടങ്ങിയ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തില്‍ ഇറങ്ങി. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന സഭയില്‍ ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിച്ച്.സ്പീക്കര്‍ പ്രതിഷേധക്കാരോട് ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.പിന്നീട് സഭ 2 മണി വരെ നിര്‍ത്തിവച്ചു.
രാജ്യസഭയില്‍, മണിപ്പൂരിലെ അക്രമവും മറ്റ് വിഷയങ്ങളും ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അനുവദിച്ചില്ല. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി, ഇടതുപക്ഷം, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി എന്നിവയുള്‍പ്പെടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ശൂന്യ വേളയും ചോദ്യോത്തര വേളയും നടത്തി. ഉച്ചഭക്ഷണത്തിന് ശേഷ ഉച്ചയ്‌ക്ക് 2 മണിക്ക് സഭ ചേര്‍ന്നപ്പോള്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം സൃഷ്ടിച്ചു. പിന്നീട് അവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഖനിയും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍, 2023 സഭ പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: