ന്യൂദല്‍ഹി: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടന കേസില്‍ ഒരാളെ കൂടി പിടിക്കൂടി കേന്ദ്ര അന്വേഷണ ഏജന്‍സി. ഉക്കടം സ്വദേശി മുഹമ്മദ് ഇദ്രിസ്(25) ആണ് അറസ്റ്റിലായത്. ഐഇഡി ഘടിപ്പിച്ച വാഹനം ഓടിച്ചിരുന്ന ചാവേറായ പ്രതി ജമേഷ മുബീന്റെ സുഹൃത്ത് കൂടിയാണ് ഇപ്പോ പിടികൂടിയ ഇദ്രിസ് എന്ന് എന്‍ഐഎ വ്യക്തമാക്കി.
ഗൂഢാലോചനയില്‍ ഇദ്രിസിന് പങ്കുണ്ട്. കേസില്‍ ഇതുവരെ 12 പേരെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് കോയമ്പത്തൂരിലെ ഉക്കടം ഈശ്വരന് കോവില്‍ സ്ട്രീറ്റിലെ പുരാതന അരുള്‍മിഗു കോട്ടായി സംഗമേശ്വരര്‍ തിരുക്കോവില്‍ ക്ഷേത്രത്തിന് മുന്നിലാണ് ഭീകരാക്രമണം നടന്നത്.
ജമേഷ മുഹമ്മദിന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചും നേരത്തെ അറസ്റ്റിലായവരുടെ കുറ്റസമ്മത മൊഴി കണക്കിലെടുത്തുമാണ് അന്വേഷണം മുഹമ്മദ് ഇദ്രിസിലേക്ക് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്രിസിനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ വിളിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് തന്നെ ഇയാളെ പൂനമല്ലിയിലെ കോടതിയില്‍ ഹാജരാക്കും. നേരത്തെ, ഈ വര്‍ഷം ഏപ്രില്‍ 20, ജൂണ്‍ 2 തീയതികളില്‍ യഥാക്രമം ആറും അഞ്ചും പ്രതികള്‍ക്കെതിരെ ചെന്നൈ പൂനമല്ലിയിലെ എന്‍ഐഎ കോടതിയില്‍ എന്‍ഐഎ രണ്ട് പ്രത്യേക കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ആദ്യം കോയമ്പത്തൂര്‍ സിറ്റിയിലെ ഉക്കടം പോലീസ് സ്റ്റേഷന് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: