തിരുവനന്തപുരം: ഹിന്ദുമതത്തില്‍ മാത്രമല്ല. എല്ലാ മതങ്ങളിലും ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി. ഓംകാരത്തിന്റെ ( ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ) പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തില്‍ പോയാലും ആദ്യം നാം ഗണപതിയെ വന്ദിക്കണം എന്നു പറയുന്നത്.ഗണപതിയുടെ പേരില്‍ ഉയര്‍്ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ ശ്രീകുമാരന്‍ തമ്പി എഴുതി.
പ്രപഞ്ചം ഉണ്ടായത് നാദത്തില്‍ നിന്നാണെന്നു ഭാരതീയസംസ്കാരം പറയുന്നു. ഭൗതികശാസ്ത്രം പറയുന്നത് ‘ഒരു മഹാവിസ്ഫോടനത്തില്‍ നിന്ന് പ്രപഞ്ചമുണ്ടായി ‘ എന്നാണ്. ഇസ്ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ
ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം. സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്. അദ്ദേഹം പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്റെ സുഹൃത്ത് റസൂല്‍ പൂക്കുട്ടി മികച്ച ശബ്ദലേഖകനുള്ള ഓസ്കാര്‍ അവാര്‍ഡ് വാങ്ങുന്നതിനു മുമ്പു പറഞ്ഞ ഒരു വാചകമുണ്ട്.
‘ ഞാന്‍ ഓംകാരത്തിന്റെ നാട്ടില്‍ നിന്നാണ് വരുന്നത്.’
പ്രപഞ്ചം ഉണ്ടായത് നാദത്തില്‍ നിന്നാണെന്നു ഭാരതീയസംസ്കാരം പറയുന്നു. ഭൗതികശാസ്ത്രം പറയുന്നത് ‘ഒരു മഹാവിസ്ഫോടനത്തില്‍ നിന്ന് പ്രപഞ്ചമുണ്ടായി ‘ എന്നാണ്. ( BIG BANG THEORY ). ഓംകാരത്തിന്റെ ( ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ) പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തില്‍ പോയാലും ആദ്യം നാം ഗണപതിയെ വന്ദിക്കണം എന്നു പറയുന്നത്. ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുള്ളത് ഹിന്ദുമതത്തില്‍ മാത്രമല്ല. എല്ലാ മതങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ
ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം. സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്. ഭഗവദ്ഗീത മാത്രമല്ല ബൈബിളും ഖുര്‍ആനും മനസ്സിരുത്തി പഠിച്ചിട്ടുള്ളവനാണ് ഞാന്‍. അതുകൊണ്ടാണ് ‘കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ …’ എന്നും ‘ പച്ചയാം മരത്തില്‍ പോലും തീ നിറയ്ക്കും അല്ലാഹു ‘ എന്നും എഴുതാന്‍ എനിക്ക് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: