Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റിയാസിനറിയാമോ യുപിയിലെ പീഡനം

അതിഥിത്തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണം കൂടുന്നുണ്ടെണ്ടണ്ടന്നാണ് കണക്കുകള്‍ പറയുന്നത്. 2016 മുതല്‍ 2021 വരെ കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ 3650 കേസുകളാണ് അതിഥിത്തൊഴിലാളികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019 ല്‍ ക്രിമിനല്‍ കേസുകളുടെ മാത്രം എണ്ണം 978 ആയി ഉയര്‍ന്നു. മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ നല്‍കിയ കണക്കനുസരിച്ച് 2016 മുതല്‍ 2022 വരെ സംസ്ഥാനത്തെ 118 കൊലപാതക കേസുകളില്‍ 159 അതിഥിത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ 118 കേസുകളിലും കൊല്ലപ്പെട്ടത് മലയാളികള്‍ ആണെന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണം. എന്താണ് ഇതിന്റെ വാസ്തവം? 2016 മുതല്‍ 2022 വരെ കേരളത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2187 കേസുകളാണ്. അതിന്റെ 5% കേസുകളിലാണ് ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന അതിഥിത്തൊഴിലാളികള്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

ഉത്തരന്‍ by ഉത്തരന്‍
Aug 2, 2023, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

എല്ലാത്തിനും മന്ത്രിക്ക് എത്താനൊക്കുമോ എന്നാണ് ഒരു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ മറ്റൊരു മന്ത്രിയുടെ ന്യായം മറ്റൊന്നാണ്. മന്ത്രി റിയാസ് ചോദിച്ചത്. കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു പീഡനമുണ്ടോ എന്നാണ്. യുപിയില്‍ അങ്ങനെ ഉണ്ടെന്നാണ് റിയാസിന്റെ ന്യായം. എവിടെ നിന്നാണ് കണക്കെന്ന് റിയാസിനുപോലും നിശ്ചയമില്ല. കേരളത്തിലെ പോലുള്ള പീഡനം ഇന്ന് യുപിയില്‍ നടത്തി നോക്കണം. അപ്പോഴറിയാം എന്തൊക്കെ സംഭവിക്കുമെന്ന്. പീഡനമെന്ന വാക്കുപോലും നിശ്ചയമില്ലാത്ത അഞ്ചുവയസ്സുകാരിയെ പിച്ചിച്ചീന്തിയ സംഭവം നടന്നിട്ടും അതിലൊന്നും ഞെട്ടാന്‍ പോലൂം ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് ആദ്യം മനസ്സുവന്നില്ല എന്നുവരുമ്പോള്‍ സമ്മതിക്കണം അവരുടെ തൊലിക്കട്ടിയെ. സര്‍ക്കാരിനെതിരെ പറയുന്നതിലാണ് റിയാസിന് അമര്‍ഷം.  

കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലമിനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് നല്‍കിയ അപേക്ഷ എറണാകുളം പോക്‌സോ കോടതിയിലാണ്. മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ടണ്ട്. പോക്‌സോ നിയമത്തിലെ 4 വകുപ്പുകള്‍ക്കു പുറമേ ഉപദ്രവിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടണ്ടുപോകല്‍, കൊലപാതകം, ലൈംഗികമായി ഉപദ്രവിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടണ്ട്.  വധശിക്ഷയോ ജീവപര്യന്തമോ കിട്ടാവുന്ന വകുപ്പുകളാണു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തന്റെ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശരിയായ അന്വേഷണം നടക്കുമെന്നു വിശ്വാസമുള്ളതായി കുട്ടിയുടെ പിതാവ്. ‘കൂടുതല്‍ പ്രതികള്‍ സംഭവത്തിനു പിന്നിലുള്ളതായി ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടണ്ട്. അക്കാര്യം അന്വേഷിക്കണം. പ്രതിക്കു വധശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നതു ഞാന്‍ മാത്രമല്ല. കേരളം മുഴുവനുമാണ്. അവള്‍ കേരളത്തിന്റെ മകളായിരുന്നു. തല്‍ക്കാലം കേരളത്തില്‍ കുടുംബത്തോടൊപ്പം തുടരാനാണ് തീരുമാനം’–  

കേസിലെ പ്രതി അസഫാക് ആലം കൊടുംക്രിമിനലെന്നു പൊലീസ് കണ്ടെത്തി. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ ജയിലിലായിരുന്നു. 2018ല്‍ ദല്‍ഹിയിലെ ഗാസിപുര്‍ പൊലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേരളത്തിലെത്തിയിട്ട് മൂന്ന് വര്‍ഷമായി.

കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തില്‍ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുന്‍പാണെങ്കിലും ആലുവയില്‍ വന്നിട്ട് 7 മാസമായി. കേരളത്തില്‍ വന്നിട്ട് 3 കൊല്ലമായെന്നാണു വിവരം. ഇയാള്‍ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ടണ്ട്.

മലയാളം അത്യാവശ്യം സംസാരിക്കും. നിര്‍മാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെണ്ടണ്ടങ്കിലും പണിക്കു പോകുന്നതായി ആര്‍ക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടണ്ടു മദ്യപിക്കുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുന്നതും പതിവാണ്.

വിവിധ ഏജന്‍സികളുടെ കണക്കുപ്രകാരം കേരളത്തില്‍ 31 ലക്ഷം അതിഥിത്തൊഴിലാളികളുണ്ടെണ്ടണ്ടന്നാണ് കണക്ക്. അനൗദേ്യാഗിക കണക്കുകള്‍ പ്രകാരം അത് 35 ലക്ഷം കടക്കും. അതായത് കേരള ജനസംഖ്യയുടെ 10%. ജോലി തേടി കേരളത്തില്‍ എത്തിയ തൊഴിലാളികള്‍ പിന്നീട് കുടുംബമായി ഇവിടെ താമസമാക്കുകയും ജീവിതം പൂര്‍ണമായും കേരളത്തിലേക്ക് പറിച്ചു നടുകയും ചെയ്തതോടെയാണ് കേരളത്തില്‍ അതിഥിത്തൊഴിലാളികളുടെ എണ്ണം ഉയര്‍ന്നത്. ഒന്നാം ക്ലാസു മുതല്‍ കേരളത്തില്‍ പഠിക്കുകയും ഇവിടെത്തന്നെ കോളജ് വിദ്യാഭ്യാസം തുടരുകയും ചെയ്യുന്ന ഒട്ടേറെ അതിഥി കുട്ടികളുണ്ടണ്ട്. കേരളത്തില്‍ ഓരോ വര്‍ഷവും കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തില്‍ 2.35 ലക്ഷത്തിന്റെ വര്‍ധനയുണ്ടാകുന്നുണ്ടെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പഠനത്തില്‍ കണ്ടെത്തിയത്‌.

കലാപബാധിതമായ മണിപ്പുരില്‍ നിന്ന് കേരളത്തിലെത്തി മൂന്നാം ക്ലാസില്‍ പ്രവേശനം നേടിയ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് കേരളം എല്ലാ പിന്തുണയും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത് കുറച്ചു ദിവസം മുന്‍പാണ്. നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കേരളത്തിലേക്ക് തൊഴില്‍ തേടി എത്തുന്നവര്‍ക്ക് വംശീയമായ സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെട്ടോടിയതിന്റെ കഥകള്‍ പറയാനുണ്ടണ്ടാവും. കൂടുതല്‍ മെച്ചപ്പെട്ട ജീവിതവും തൊഴില്‍സാഹചര്യങ്ങളും നേടിയാണ് കേരളമെന്ന താരതമ്യേന ഭേദപ്പെട്ട, പുരോഗമനപരമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന സംസ്ഥാനത്തേക്ക് ഇവരെത്തുന്നത്.

സൗജന്യമായി ലഭിക്കുന്ന ആരോഗ്യ, വിദ്യാഭ്യാസസേവനങ്ങളും പ്രധാന കാരണങ്ങളിലൊന്നാണ്. സ്വന്തം സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന കൂലിയുടെ ഇരട്ടിയോളം പ്രതിദിനം കിട്ടുമെന്നതും വലിയ ആകര്‍ഷണമാണ്. പക്ഷേ, ജീവിക്കാന്‍ വഴിയില്ലാതെ ദാരിദ്ര്യത്തില്‍ കഴിയുന്ന ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലെ ചെറുപ്പക്കാരെ നിയമപരമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കേരളത്തിലെ തൊഴില്‍മേഖലകളിലേക്ക് എത്തിക്കുന്ന അനധികൃത മനുഷ്യക്കടത്തുകൂടി ഇക്കൂട്ടത്തില്‍ നടക്കുന്നുണ്ടണ്ട്. കേരളത്തിലെ തൊഴിലാളികള്‍ക്ക് കൊടുക്കുന്നതിലും കുറഞ്ഞ കൂലിയില്‍ മണിക്കൂറുകളോളം അവര്‍ പണിയെടുക്കും. നാട്ടിലെ സാഹചര്യം ഇതിലും മോശമായതു കൊണ്ടു തന്നെ പരാതികളും പറയാനാവില്ല.  

കേരളത്തിലേക്ക് എത്തുന്ന അതിഥിത്തൊഴിലാളികളില്‍ കുറ്റവാളികളുടെ എണ്ണം കൂടുന്നുണ്ടോ? അതിഥിത്തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണം കൂടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2016 മുതല്‍ 2021 വരെ കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ 3650 കേസുകളാണ് അതിഥിത്തൊഴിലാളികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019 ല്‍ ക്രിമിനല്‍ കേസുകളുടെ മാത്രം എണ്ണം 978 ആയി ഉയര്‍ന്നു. മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ നല്‍കിയ കണക്കനുസരിച്ച് 2016 മുതല്‍ 2022 വരെ സംസ്ഥാനത്തെ 118 കൊലപാതക കേസുകളില്‍ 159 അതിഥിത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ 118 കേസുകളിലും കൊല്ലപ്പെട്ടത് മലയാളികള്‍ ആണെന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണം. എന്താണ് ഇതിന്റെ വാസ്തവം? 2016 മുതല്‍ 2022 വരെ കേരളത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2187 കേസുകളാണ്. അതിന്റെ 5% കേസുകളിലാണ് ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന അതിഥിത്തൊഴിലാളികള്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം ഉള്‍പ്പെടെ കേരള മന:സാക്ഷിക്ക് മറക്കാനാവാത്ത പല കൊലപാതകങ്ങളും അക്കൂട്ടത്തില്‍പ്പെടും. പക്ഷേ, ഏതാണ്ടണ്ട് പത്തോളം കേസുകള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവയിലെല്ലാം കൊല്ലപ്പെട്ടിരിക്കുന്നത് അതിഥിത്തൊഴിലാളികള്‍ തന്നെയാണ്. തൊഴിലിടങ്ങളിലെ തര്‍ക്കങ്ങളും ലഹരി ഉപയോഗവുമാണ് ഭൂരിപക്ഷം കുറ്റകൃത്യങ്ങള്‍ക്കും കാരണം. കുറ്റവാസനയുള്ളവരുടെ കേരളത്തിലേക്കുള്ള വരവ് കൂടുന്നു എന്നത് ശരിയായിരിക്കാം. പക്ഷേ അതുകൊണ്ടു മാത്രമാണോ കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. മലയാളികള്‍ തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന എത്രയെത്രസംഭവങ്ങളുണ്ട്.

അതിഥി തൊഴിലാളികളുടെ ശരിക്കുള്ള കണക്കും തിരിച്ചറിയല്‍ രേഖയും ശരയാക്കുമെന്ന് ഇപ്പോള്‍ തൊഴില്‍ മന്ത്രി പറയുന്നുണ്ട്. അതെപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് സംബന്ധിച്ച് ഒരു കയ്യും കണക്കുമില്ല. ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ കാട്ടുന്ന ആവേശമായേ ഇതിനെയൊക്കെകാണാന്‍ കഴിയൂ. അത് തീര്‍ന്നാല്‍ എല്ലാം മറക്കും. പഴയതുപോലെ തന്നെയാകും.

Tags: upharassmentമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കല്‍: അറസ്റ്റിലായ അറബി ജ്യോതിഷി യൂസഫലിയുടെ മാനഭംഗത്തിന് ഇരയായത് നിരവധി സ്ത്രീകള്‍

India

വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് മൊബൈലില്‍പകര്‍ത്തി, പക്ഷെ തകര്‍ന്നപ്പോള്‍ തരിച്ചുപോയി…എയര്‍ ;ഇന്ത്യ വിമാനാപകടം മൊബൈലിലാക്കിയ ആര്യന്‍ അസാരി

India

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതിയെ 24 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്ന് യുപി പോലീസ്

India

റോഡിൽ നിസ്ക്കാരം അനുവദിക്കില്ല ; പെരുന്നാളിന്റെ പേരിൽ പശുവിനെ കശാപ്പ് ചെയ്താൽ അകത്താകുമെന്നും യോഗി

India

ട്രാക്കിൽ വലിയ കല്ലുകളും ഇരുമ്പ് കഷണങ്ങളും ; ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, പിന്നാലെ 500ഓളം ഭൂചലനങ്ങൾ: ജപ്പാനിൽ ഭീതി, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്, ഈ മാസത്തെ ഉയർന്ന നിരക്കിൽ

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാദവുമായി പ്രതി നൗഷാദ്, താൻ പോലീസിൽ കീഴടങ്ങുമെന്നും സൗദിയിൽ നിന്ന് വീഡിയോ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies