ജയ്പൂര്‍ : സ്വന്തം വീടിന്റെ ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയതിന് മുസ്ലിം സ്ത്രീയെ സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാന്‍ ശ്രമിച്ചു. ഒരു വനിതാപൊലീസാണ് ഏറെ ശ്രമപ്പെട്ട് ഈ സ്ത്രീയെ നാട്ടുകാരില്‍ നിന്നും ഒരു വിധം രക്ഷപ്പെടുത്തിയത്. താഹിറ ബാനൊ എന്ന സ്ത്രീയ്ക്കാണ് ഈ അനുഭവം.
രാജസ്ഥാന്റെ മറ്റൊരു വര്‍ഗ്ഗീയ മുഖമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. ഈ ദാരുണസംഭവത്തിന്റെ വീഡിയോ വൈറലാണ്. നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാന്‍ ആദ്യം വീടിനകത്ത് അടച്ചിട്ടിരിക്കാന്‍ ശ്രമിച്ച താഹിറ ബാനൊവിനെ നാട്ടുകാര്‍ പുറത്ത് വലിച്ചിട്ട് തല്ലുകയായിരുന്നു.
പത്ത് ദിവസം മുന്‍പാണ് ഈ സംഭവം നടന്നത്. കല്യാണ്‍ നഗര്‍ എന്ന പ്രദേശത്താണ് താഹിറ ബാനൊ താമസിക്കുന്നതെന്ന് ദൈനിക് ഭാസ്കര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. താഹിറ ബാനൊവിനെ രക്ഷപ്പെടുത്തിയ വനിതാ പൊലീസ് കോണ്‍സ്റ്റബിളായ ധോലി ഭായിയാണ് ഈ അനുഭവം തുറന്നുപറഞ്ഞത്.
ഏകദേശം 100-150 പേര് വരുന്ന സംഘം ഒരു സ്ത്രീയെ അടിച്ചുകൊല്ലാന്‍ പോകുന്നു എന്ന വിവരം കിട്ടിയ ഉടന്‍ മാല്‍പുര പൊലീസ് സ്ഥലത്തെത്തി. വീടിനകത്ത് അടച്ചിട്ടിരിക്കുന്ന താഹിറ ബാനൊവിനെ ചിലര്‍ ഗേറ്റ് തകര്‍ത്തും വീടിന് മുകളിലേക്ക് കയറിയും പിടിച്ചിറക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് നാട്ടുകാര്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നു. ഒരു വിധത്തില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ധോലി ബായി ഈ സ്ത്രീയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മാനസികമായും സ്ത്രീയ്ക്ക് പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. നാസിര്‍, റഷീദ്, ആരിഫ്, ഇര്ഫാന്, ഇക്രം, ദേശ്വാലി, ഇജാസ്, കലാം, ഷാനു, എന്നിവരുടെ പേരില്‍ കേസെടത്തു.
ബിജെപിയെ അനുകൂലിക്കുന്ന മുദ്രാവാക്യമാണ് സ്ത്രീ എഴുതിയെതെന്ന് നവഭാരത് ടൈംസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: