തകഴി: സ്ഥിരം അപകട മേഖലയായ തകഴിയില്‍ ഫ്ളൈ ഓവര്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ തകഴി റെയില്‍വേ ക്രോസില്‍ വാഹനാപകടം നിത്യ സംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇവിടെ വാഹനം ക്രോസ് ബാറിലിടിച്ച് 15 മണിക്കൂറോളം ഗതാഗത .തടസ്സപ്പെട്ടിരുന്നു. അജ്ഞാത വാഹനമിടിച്ചാണ് ക്രോസ് ബാറിന്റെ തൂണിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നത്.
ഇതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. ഒരു മാസം മുന്‍പും സമാനമായ അപകടം കാരണം മൂന്ന് ദിവസമാണ് അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടത്.ഇതിന് മുമ്പും പല തവണ വാഹനമിടിച്ച് ക്രോസ് ബാര്‍ തകരാറിലായതിനെത്തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം നിലച്ചിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശേരി റോഡു നിര്‍മാണം നടക്കുന്നതിനാല്‍ ഈ റൂട്ടിലൂടെ ഓടിയിരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയെയാണ് ആശ്രയിക്കുന്നത്.കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റുള്പ്പെടെയുള്ള ദീര്‍ഘദൂര ബസുകളും നൂറുകണക്കിന് ചരക്കു വാഹനങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യവും അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലൂടെ കടന്നു പോകുന്നത്.
തകഴി റെയില്‍വേ ക്രോസില്‍ അപകടമുണ്ടായാല്‍ മറ്റ് ചെറു റോഡുകളെയാണ്. ഇത്തരം ചെറു റോഡുകളിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കു മാത്രമാണ് യാത്ര ചെയ്യാന്‍ കഴിയുക. ഇവിടെ അപകടമുണ്ടായാല്‍ കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘ ദൂര സര്‍വീസും നിലക്കും. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതു മൂലം വലയുന്നത്. ഇതു കണക്കിലെടുത്ത് തകഴിയില്‍ അടിയന്തിരമായി ഫ്ളൈ ഓവര്‍ നിര്‍മിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.ഇതിന് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും മുന്‍കൈയെടുക്കണമെന്ന് തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാര്‍ ആവശ്യപ്പെട്ടു. ഇതിനായി എംപി, എംഎല്‍എ എന്നിവര്‍ മുന്‍കൈയെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: