വാഷിംഗ്ടണ്‍ : ഇസ്ലാമിക് സ്റ്റേറ്റുമായും അല്‍-ഖ്വയ്ദയുമായും ബന്ധമുള്ള മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തി. ദ്വീപ് രാജ്യത്തില്‍ തീവ്രവാദികളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതായാണ് വ്യക്തമാകുന്നത്.
യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് നിയോഗിച്ച വ്യക്തികളും മാലദ്വീപ് യുവാക്കളെ പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്യുകയും തീവ്രവാദികളാക്കുകയും ചെയ്യുന്നുവെന്നാണ് രഹസ്യ വിവരം.ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാനില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകാനും ഇവര്‍ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. സമീപ വര്‍ഷങ്ങളില്‍, കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് (സിഎസ്സി) വഴി ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ ഇന്ത്യന്‍ മഹാസമുദ്ര രാജ്യങ്ങളുമായി ഭീകരവിരുദ്ധ, സുരക്ഷാ പ്രശ്നങ്ങളില്‍ ഇന്ത്യ സഹകരണം ശക്തമാക്കിയിട്ടുണ്ട്. ജൂലൈ 12 ന് സിഎസ്സിയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം മാലദ്വീപ് സംഘടിപ്പിച്ചു.
മാലദ്വീപിലെ ഭീകരാക്രമണങ്ങള്‍ക്കുള്ള സാമ്പത്തികവും മറ്റ് പിന്തുണയും തടയുന്നത് തുടരുമെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: