തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ -പഠന കേന്ദ്രം ‘സമ്പന്ന മാലിന്യം’ എന്ന വിഷയത്തില്‍ നടപ്പിലാക്കി വരുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് ഓഗസ്റ്റ് 18 ന് ആരംഭിക്കുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിലെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. താല്പര്യമുള്ളവര് ഓഗസ്റ്റ് 17 നകം പേര് രജിസ്റ്റര്‍ ചെയ്യണം. 24 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താം. കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ (സ്മാര്‍ട്ട് ഫോണ്‍) ഉപയോഗിച്ചോ പഠനം നടത്താം. ഫൈനല്‍ പരീക്ഷ പാസാവുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കും. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ കോഴ്സില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ മേല്പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓഗസ്റ്റ് 18 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യൂസര്‍ ഐഡി യും പാസ്വേര്ഡും ഉപയോഗിച്ച് ക്ലാസുകളില്‍ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: