തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ബിജെപി ജില്ലാ സെക്രട്ടറി മുളയറ രതീഷ്. പട്ടികജാതി മോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അനുസ്മരണ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്ന അദ്ദേഹം.
കേരളത്തിലേയ്ക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തില്‍ പോലീസും തൊഴില്‍ വകുപ്പും സര്‍ക്കാരും പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആലുവയിലെ കൊലപാതകം. പട്ടികജാതി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പാറയില്‍ മോഹനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ സ്വപ്നജിത്ത് സംസാരിച്ചു. മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരയ നിഷാന്ത്, മഹേഷ്, ഭാരവാഹികളായ കരുമ്പുക്കോണം സിജു, പുഞ്ചക്കരി രതീഷ്, കൈമനം മനോജ്, കുമാരി, മഞ്ജു, അജിത്ത്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: