കൊച്ചി: ആലുവയില്‍ അധിതിതൊളിലാളി പീഡിപ്പിച്ച് കൊന്ന അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന് സുരേഷ് ഗോപി. കുടുബം ഒറ്റക്കല്ലെന്നും അവര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദഹം പറഞ്ഞു.
ദിവസങ്ങള്‍ക്കുമുമ്പാണ് നാടിനെ നടുക്കിയ ആ സംഭവം ഉണ്ടാകുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതിനിധികളോ മന്ത്രിമാരോ വിലാപയാത്രയില്‍ പങ്കെടുക്കാതിരുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍, വളരെ വൈകിയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജും ജില്ലാ കളക്ടറും കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായത്.
തൊട്ടു പിന്നാലെ സര്‍ക്കാര്‍ അടിയന്തരമായി ഒരു ലക്ഷം അനുവദിക്കുകയും ചെയ്തിരുന്നു. ലൈംഗികാകതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കുടുംബത്തിന് നല്കുന്ന ആശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. ഉണ്ണി മുകുന്ദന്, ഹരീഷ് പേരാടി, വിവേക് ഗോപന്, അഖില്‍ മാരാര്‍, കൃഷ്ണകുമാര്‍ വളരെ കുറച്ച് നടന്മാരാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത് എന്നതും കേരളത്തില്‍ ചര്‍ച്ച നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: