ന്യൂദല്‍ഹി: പഞ്ചാബില്‍ നിന്നുള്ള അധോലോകവിളയാട്ടത്തിന്റെ വേരറുക്കാന്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. പലപ്പോഴും അധോലോകസംഘങ്ങള്‍ തന്നെ വിഘടനവാദം പരത്തുന്ന ഖാലിസ്ഥാന്‍ സംഘങ്ങളുടെ ഭാഗമായി മാറുന്നതിനാലാണ് ഇത്. തീവ്രവാദ-അധോലോക-കള്ളക്കടത്ത് കൂട്ടുകെട്ടിനെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. കാരണം പലപ്പോഴും ഇത് മൂന്നും എവിടെയൊക്കെയോ കൈകോര്‍ക്കുകയാണ്. ഈ നീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ വിജയം നേടിയ ദിവസമായിരുന്നു ചൊവ്വാഴ്ച.
അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ പ്രധാനിയും അദ്ദേഹത്തിന്റെ മരുമകനുമായ സച്ചിന് ബിഷ്ണോയിയെ അസര്‍ബൈജാനില്‍ നിന്നും ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ തീരുമാനമായി.
അസര്ബൈജാന് കോടതി സച്ചിന് ബിഷ്ണോയിയെ ഇന്ത്യയിലക്ക് വിട്ട തരണം എന്ന കേന്ദ്രസര്‍ക്കാര്‍ വാദം അംഗീകരിച്ചു. കള്ള പാസ്പോര്‍ട്ടിലാണ് ഇയാള്‍ അസര്‍ബൈജാനിലേക്ക് രക്ഷപ്പെട്ടത്. പിന്നീട് ദല്‍ഹിയില്‍ നിന്നും കേന്ദ്രം അയച്ച പ്രത്യേക പൊലീസ് സംഘം സച്ചിന് ബിഷ്ണോയിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ബോളിവുഡ് താരം സല്മാന് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ അധോലോക നായകനാണ് ലോറന്‍സ് ബിഷ്ണോയി. നേരത്തെ സിദ്ദു മൂസ് വാലെ എന്ന ആഗോള പ്രശസ്തനായ പഞ്ചാബി ഗായകനെ കൊന്നു തള്ളിയതും ലോറന്‍സ് ബിഷ്ണോയി സംഘമായിരുന്നു. ഈ കൊലപാതകത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ് സച്ചിന് ബിഷ്ണോയി.
ഇതിനിടെ എന്‍ഐഎ നടത്തിയ മറ്റൊരു നീക്കവും വിജയിച്ചു. ലോറന്‍സ് ബിഷ്ണോയിയുടെ മുഖ്യസഹായി വിക്രം ജിത് സിങ്ങ് എന്ന വിക്രം ബ്രാറിനെ അറസ്റ്റ് ചെയ്തു. യുഎഇയില്‍ അഭയം തേടിയ വിക്രം ബ്രാറിനെ ആദ്യം അവിടെ നിന്നും നാടുകടത്തി. യുഎഇ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്. അതിന് ശേഷമായിരുന്നു അറസ്റ്റ്. പല അന്താരാഷ്ട്ര കുറ്റവാളികളും സ്വൈരവിഹാരം നടത്തുന്ന ഇടമാണ് യുഎഇ. പക്ഷെ മോദിയുടെ അടുത്ത ബന്ധമാണ് കുറ്റവാളികളെ വിട്ടുകിട്ടാനും അവിടെ നിന്നും നാടുകടത്തിക്കാനും സഹായകരമാവുന്നത്. ഇന്ത്യയെ അധോലോക പിടിയില്‍ നിന്നും മുക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: