ചാലക്കുടി: റാബാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് പരിപാടിയില്‍ പങ്കെടുത്ത് അംഗീകാരം നേടിയ അഖിലേഷ് രുദ്ര ടീമിന് സ്വീകരണം നല്കി. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ 12 അംഗ സംഘമാണ് സെലക്ഷന് നേടിയത്. ഒന്‍പതര മിനിറ്റ് കൊണ്ട് തബല തരംഗ് തീര്‍ത്താണ് അഖിലേഷും സംഘവും അംഗീകാരത്തിന് അര്‍ഹത നേടിയത്. ചാലക്കുടി വ്യാസ വിദ്യാനികേതന്‍, കാര്‍മല്‍ സ്കൂള്‍, സെ. ജോസഫസ് സ്കൂളിലേതടക്കമുള്ള ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. ചെന്നൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന റാബാ മീഡിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറോളം രാജ്യങ്ങളില്‍ നിന്നായി നൂറുക്കണക്കിന് മത്സരാര്‍ത്ഥികളാണ് വിവിധ മത്സരങ്ങളിലായി പങ്കെടുത്തത്. കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക ടീമും ഇവരുടേതായിരുന്നു.
കഴിഞ്ഞ 28 വര്‍ഷമായി തബല വാദന രംഗത്ത് സജീവ സാന്നിധ്യമാണ് മേലുര് സ്വദേശിയായ അഖിലേഷ് രുദ്ര. പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ടീമിന് കലാകാരന്മാരുടെ സംഘടനയായ തരംഗ് സ്വീകരണം നല്കി. പ്രസിഡന്റ് കലാഭവന്‍ ജയന് വിജയന് മല്പ്പാന്, കലാഭവന്‍ ജോയ്, വി.ആര്. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. അഖിലേഷ് രുദ്രയുടെ നേതൃത്വത്തിലുള്ള ടീം അഗംങ്ങളായ അഭിറാം, ആരിഷ്, അനന്തകൃഷ്ണന്, ആദിദേവ, അമ്മാരീസ്, ശ്രീനന്ദന, സൂര്യനാരായണന്, അതുല്‍ ആര്. കൃഷ്ണ, സഞ്ജയ്, പക്കമേളക്കാരായ ശൈലേഷ് കളമശ്ശേരി, ചോറ്റാനിക്കര വിജയകുമാര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: