തൃശൂര്‍: ദേശീയ സേവാഭാരതി കേരളം 2022 – 23 വാര്‍ഷിക പൊതുയോഗം തൃശൂരില്‍ ചേര്‍ന്നു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷ അഡ്വ. രശ്മി കെ.എം. യോഗം ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് വിജയഹരി അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സമിതി അംഗം എന്‍. സത്യഭാമ, സെക്രട്ടറി രാജീവന് എം, ജനറല്‍ സെക്രട്ടറി ഡി. വിജയന്, സെക്രട്ടറി ഷാജകുമാര്‍, സംസ്ഥാന സമിതി അംഗം പി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന് 2023-24 വര്‍ഷത്തെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രഷറര്‍ ഷാജകുമാര്‍ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന ബജറ്റ് അവതരിപ്പിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് സേവാസന്ദേശം നല്കി. ദേശദ്രോഹ ശക്തികള്‍ പിടിമുറുക്കുന്ന പിന്നാക്ക മേഖലയിലും, രാഷ്ട്രവിരുദ്ധ ആശയങ്ങള്‍ കൊണ്ട് ദേശീയതക്കെതിരെ സംസാരിക്കുന്ന തരത്തിലുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന വൈചാരിക മേഖലയിലും സേവനത്തോടൊപ്പം പ്രബുദ്ധത കൂടി ഉണ്ടാക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ദേശീയ സേവാഭാരതിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ സേവാഭാരതി കേരളം 2023-24 സംസ്ഥാന ഭാരവാഹികളില്‍ രക്ഷാധികാരിമാരായി ജസ്റ്റിസ് കെ. ടി. തോമസ് (കോട്ടയം), പി. ഇ. ബി. മേനോന് (എറണാകുളം), ഡോ. പ്രസന്നമൂര്‍ത്തി (തിരുവനന്തപുരം), ഡോ. കെ. ബാലചന്ദ്രന് (കോട്ടയം), പ്രസിഡന്റായി ഡോ. രഞ്ജിത്ത് വിജയഹരി, വൈസ് പ്രസിഡന്റുമാരായി ഡി. വിജയന് (തിരുവനന്തപുരം), ഡോ. വി. നാരായണന് (പാലക്കാട്), ഡോ. അഞ്ജലി ധനഞ്ജയന് (കോഴിക്കോട്), അഡ്വ. രശ്മി മൂര്‍ത്തി (സ്വാവലംബന്‍ കണ്‍വീനര്‍, കോട്ടയം), ഡോ. ഇ. പി. കൃഷ്ണന് നമ്പൂതിരി (പ്രശിക്ഷന്‍ കണ്‍വീനര്‍, കോട്ടയം), നിഷി രഞ്ജന്‍ (പ്രശിക്ഷന്‍ കോ-കണ്‍വീനര്‍, കോഴിക്കോട്), ജനറല്‍ സെക്രട്ടറിയായി ഡോ. ശ്രീറാം ശങ്കര്‍ (പാലക്കാട്), സെക്രട്ടറിമാരായി പി.ആര്. സജീവന് (സാമാജികം കണ്‍വീനര്‍, തൃശൂര്‍), കെ. സുരേഷ്കുമാര്‍ (ആപത്സേവ കണ്‍വീനര്‍, തൃശൂര്‍), എം. രാജീവന് (ആരോഗ്യം കണ്‍വീനര്‍, കണ്ണൂര്‍), സത്യഭാമ ടീച്ചര്‍ (വിദ്യാഭ്യാസം കണ്‍വീനര്‍, മലപ്പുറം), പി.ആര്. രാജിമോള്‍ (എറണാകുളം), ട്രഷററായി എം.സി. ഷാജകുമാര്‍, മീഡിയ കോഓര്‍ഡിനേറ്ററായി ജി. ശ്രീകുമാര്‍, എക്സി. മെമ്പര്‍മാരായി ജി. വി. ഗിരീഷ് (തിരുവനന്തപുരം), പി.കെ. ഉണ്ണികൃഷ്ണന് (തൃശൂര്‍), എ.വി. ശങ്കരന് (കോട്ടയം), അഞ്ജുദേവി (കോഴിക്കോട്), പി. ശ്രീജിത്ത് (ആലപ്പുഴ), പി. സതീഷ്കുമാര്‍ (കണ്ണൂര്‍), സംസ്ഥാന സംഘടനാ സെക്രട്ടറിയായി കെ.വി. രാജീവ് (തൃശൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: