ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ക്ക് റഷ്യ സന്ദര്‍ശിക്കാന്‍ ആഗസ്ത് ഒന്നു മുതല്‍ ഇ-വിസയ്‌ക്ക് അപേക്ഷിക്കാം. ഇന്ത്യ ഉള്‍പ്പടെ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് റഷ്യ ഇ-വിസ അനുവദിച്ചിരിക്കുന്നത്. വിസ പ്രോസസിങ് എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയിലെ പൊതു സുരക്ഷാ മന്ത്രാലയം ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.
ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള തരത്തിലാണ് വിസകള്‍ അനുവദിച്ചിരിക്കുന്നത്. അറുപത് ദിവസമാണ് ഇ-വിസയുടെ കാലാവധി. ഈ വിസ ഉപയോഗിച്ച് 16 ദിവസം വരെ റഷ്യയില്‍ താമസിക്കാം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റഷ്യ ഈ സേവനം നിര്‍ത്തിവച്ചിരുന്നു. ഓണ്‍ലൈനായി അപേക്ഷിക്കാനാവും. യാത്രയ്‌ക്ക് 72 മണിക്കൂര്‍ മുന്‍പെങ്കിലും അപേക്ഷ പൂര്‍ത്തിയാക്കിയാക്കണം. നാല് ദിവസത്തിനകം സിംഗിള്‍ എന്‍ട്രി ഇ-വിസ ലഭിക്കും. ഏകദേശം 3300 രൂപയോളമാണ് ഇ-വിസയുടെ കോണ്‍സുലാര്‍ ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: