തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തിൽ ശീവേലിക്കിടെ ശീവേലി വിഗ്രഹം നിലത്തുവീണു. ഇന്നലെ രാത്രി 10 മണിയോടെ പ്രദോഷ ശീവേലി നടക്കുന്നതിനിടെയാണ് സംഭവം. നന്തി വാഹനത്തിലാണ് ശീവേലിക്കായി വിഗ്രഹം എഴുന്നള്ളിക്കുന്നത്. നന്തിവാഹനം എത്തിച്ചപ്പോൾ തന്നെ നന്തിയുടെ ചെവികൾ പൊട്ടിയിരുന്നതായി ഭക്തജനങ്ങൾ പറയുന്നു.
ശീവേലി നടത്തുന്നതിനിടെ പൂജാരിമാരുടെ കയ്യിൽ നിന്നും നന്തിവാഹനം ഉൾപ്പെടെ ശീവേലി വിഗ്രഹം നിലത്തേക്ക് വീഴുകയായിരുന്നു. നിലത്തുവീണ വിഗ്രഹവുമായി ശീവേലി നടത്താൻ തിരുവിതാംകൂർ ദേവസ്വം അധികൃതർ മുതിർന്നതോടെ ഭക്തജനങ്ങൾ ക്ഷേത്രം മാനേജരെ തടഞ്ഞുവച്ചു.
സംഭവം അറിഞ്ഞ് കൂടുതൽ ഭക്തർ സ്ഥലത്തെത്തി. ദേവപ്രശ്‌നം നടത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിവൈകിയും ഭക്തജനപ്രതിഷേധം തുടരുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശ്രീകണ്‌ശ്വേരം ക്ഷേത്ര നടത്തിപ്പിനെതിരെ നേരത്തെയും നിരവധി ആക്ഷേപം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: