തൃശൂർ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അന്ത്യയാത്രയിൽ മന്ത്രിമാർ എത്താത്തതിന് ന്യായം നിരത്തി മന്ത്രി ആര്. ബിന്ദു. ‘എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നുണ്ടോ’? എന്നായിരുന്നു മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത്. ഈ വിചിത്രമായ മറുപടി കേട്ട് മാധ്യമപ്രവര്‍ത്തകരും തെല്ല് അമ്പരന്നു.
ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അന്ത്യയാത്രയിൽ മന്ത്രിമാര്‍എത്താത്തതില്‍ പ്രതിഷേധം പുകയുകയാണ്. സമൂഹമാധ്യമങ്ങളില്‍ അതിരൂക്ഷമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ജില്ലയിൽ നിന്നുള്ള മന്ത്രിയായിട്ടുകൂടി മന്ത്രി പി. രാജീവ് പോലും സ്ഥലത്ത് എത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: