ബാര്‍ബഡോസ് : ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മലയാളി താരം സഞ്ജുസാംസണ് ടീമിലിടം പിടിച്ചു.
രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിയ്ക്കും വിശ്രമമനുവദിച്ചു. ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
രോഹിത്തിനും കൊഹ്ലിയ്ക്കും പകരം അക്ഷര്‍ പട്ടേലും സഞ്ജു സാംസണുമാണ് ടീമിലുളളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും ബാറ്റിംഗ് പ്രകടനം അത്രയ്ക്ക് ശോഭനമായിരുന്നില്ല. ഇന്ന് ജയിച്ചാല്‍ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: