ഉഡുപ്പി: ഉഡുപ്പിയിലെ നഴ്സിംഗ് കോളെജില്‍ ഹിന്ദു പെണ്‍കുട്ടികളുടെ ശുചിമുറിയിലെ ഫോട്ടോകള്‍ പകര്‍ത്തി പിന്നീട് വാട്സാപിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്ത ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. ഉഡുപ്പിയിലെ തന്നെ ബിജെപി വനിതാ നേതാവ് ശകുന്തളയാണ് അറസ്റ്റിലായത്.
തന്റെ ട്വീറ്റില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ശക്തമായാണ് ശകുന്തള പ്രതികരിച്ചത്. കോളെജിലെ ശുചിമുറിയില്‍ ഹിന്ദു പെണ്‍കുട്ടികളുടെ മാത്രം രഹസ്യഫോട്ടോകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചില കുട്ടികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവം വെറും കുട്ടിക്കളിയായി മാത്രമേ കാണേണ്ടു എന്നായിരുന്നു കര്‍ണ്ണാടകകോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലെ പ്രതികരണം. ഇതിനെതിരെയാണ് ശകുന്തള എന്ന യുവനേതാവ് ആഞ്ഞടിച്ചത്.
ഇത് സിദ്ധരാമയ്യയുടെ കുടുംബത്തിലെ പെണ്‍കുട്ടികള്‍ ഇതില്‍ പെട്ടുപോയിരുന്നെങ്കില്‍ എന്താകുമായിരുന്നു പ്രതികരണം എന്ന ചോദ്യമാണ് ശകുന്തള ട്വീറ്റിലൂടെ ചോദിച്ചത്. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെക്കൊണ്ട് ശകുന്തളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശുകന്തുളയ്‌ക്ക് ജാമ്യം ലഭിച്ചു.
കഴിഞ്ഞ ദിവസം ശുചിമുറിയിലെ ഒളി ക്യാമറ പ്രശ്നത്തെച്ചൊല്ലി എബിവിപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ലാത്തിച്ചാര്‍ജ്ജ് നടന്നു. ഹിന്ദുപെണ്‍കുട്ടികളുടെ ശുചിമുറിയിലെ രംഗങ്ങള്‍ പകര്‍ത്തിയ മൂന്ന് പെണ്‍കുട്ടികളെ പൊലീസ് പിടികൂടിയിരുന്നെങ്കിലും അവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: