ന്യൂദല്‍ഹി: മണിപ്പൂരിലെ അക്രമത്തിന് പിന്നില്‍ വിദേശകരങ്ങളുണ്ടെന്ന് മുന്‍ കരസേന മേധാവി എം.എം. നരവനെ. വിദേശ ഏജന്‍സികളുടെ സഹായം തള്ളാനാവില്ല. പ്രത്യേകിച്ചും വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള ചൈനയുടെ സഹായം . – അദ്ദേഹം പറഞ്ഞു.
എത്രയോ വര്‍ഷങ്ങളായി ചൈന തീവ്രവാദികളെ സഹായിക്കുന്നുണ്ട്. അവര്‍ അത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നുവെന്നും നരവനെ ആരോപിച്ചു.
അതിര്‍ത്തി സംസ്ഥാനങ്ങളിലെ അസ്ഥിരത രാജ്യത്തിന്റെ ഒന്നടങ്കമുള്ള ദേശീയ സുരക്ഷയെ ബാധിക്കുന്നുണ്ട്. അതേ സമയം ഇക്കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടവര്‍ അത് ചെയ്യുന്നുണ്ട്. അവരെ സംശയിക്കുന്നത് നിര്‍ത്തണം.- നരവനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: