ഛണ്ഢീഗഡ്:തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഹരിയാനയില്‍ സന്ദര്‍ശനത്തിനെത്തിയതാണ് സോണിയാഗാന്ധിയും പ്രിയങ്കയും രാഹുലും. ഹരിയാനയിലെ സോണിപടിലായിരുന്നു സന്ദര്‍ശനം.
അപ്രതീക്ഷിതമായാണ് ഒരു സാധാരണ കര്‍ഷകസ്ത്രീ രാഹുലിന്റെ വിവാഹക്കാര്യം എടുത്തിട്ടത്. “രാഹുലിനെ വിവാഹം കഴിപ്പിക്കണം” എന്ന സ്ത്രീയുടെ അപേക്ഷ കേട്ട് ആദ്യം സോണിയ ഒന്ന് അമ്പരന്നു. പിന്നീട് അവരുടെ മറുപടി വന്നു:”നിങ്ങള്‍ തന്നെ വധുവിനെ കണ്ടുപിടിക്കൂ”.
രാഹുലിന് ഇപ്പോള്‍ 53 വയസ്സായി. ഇത്ര പ്രായമായിട്ടും വിവാഹം കഴിക്കാത്ത യുവനേതാവിനെ അല്പം സംശയത്തോടെയാണ് ഇന്ത്യയിലെ സാധാരണജനങ്ങള്‍ വീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: