അന്തിക്കാട്: കള്ള് വ്യവസായത്തെ തകര്‍ക്കുന്ന കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ ഏനാമാവ് പെരിങ്ങോട്ടുകര തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) അന്തിക്കാട് നടയില്‍ പ്രകടനവും പൊതുയോഗവും നടത്തി.
പുതിയ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനവും പരമ്പരാഗത കള്ള് വ്യവസായത്തെ തകര്‍ക്കും വിധം റിസോര്‍ട്ടുകള്‍ക്ക് തെങ്ങ് ചെത്തി കള്ള് വില്‍ക്കുവാനുള്ള അനുവാദവും പിന്‍വലിക്കണമെന്നും കള്ള് വ്യവസായ നിലനില്പിന് തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) ന്റെ ആഹ്വാനമനുസരിച്ച് സംസ്ഥാനത്താകെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി അന്തിക്കാട് സെന്ററില്‍ പൊതുയോഗം നടത്തിയത്.
യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.എം. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി സി.ആര്‍. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.കെ. മാധവന്‍ സ്വാഗതം പറഞ്ഞു. കെ.കെ. സെന്‍, ടി.എന്‍. ചന്ദ്രബാലന്‍, കെ.പി. ചന്ദ്രന്‍, കെ.കെ. പ്രദീപ്, വി.സി. ഉണ്ണിരാജന്‍, ഇ.സി. പവിത്രന്‍, എ.ബി. ജയപ്രകാശന്‍, കെ.ജി. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: