രാമേശ്വരം: തമിഴരെ ഇത്രയധികം ചേര്‍ത്തുപിടിച്ച മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും 2024-ൽ മോദി വീണ്ടും പ്രധാനമന്ത്രിയാകുമ്പോള്‍ തമിഴകത്ത് നിന്നും 40 എംപിമാർ ഉണ്ടാകുമെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരില്‍ ആറ് മാസം നീണ്ടു നില്‍ക്കുന്ന പദയാത്രക്ക് രാമേശ്വരത്ത് വെള്ളിയാഴ്ച തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
നേരത്തെ യാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഏറ്റവുമധികം അഴിമതി നടത്തുന്ന പാര്‍ട്ടിയാണ് ഡിഎംകെ എന്ന് അമിത് ഷാ പറഞ്ഞു. “സെന്തില്‍ ബാലാജി ഇത്രയും വലിയ അഴിമതി നടത്തിയിട്ടും അദ്ദേഹത്തോട് രാജിവെയ്‌ക്കാന്‍ സ്റ്റാലിന്‍ പറഞ്ഞില്ല. അതിന് കാരണം സെന്തില്‍ ബാലാജി രഹസ്യങ്ങള്‍ പുറത്ത് വിടുമോ എന്നതാണ്.”- അമിത് ഷാ പറഞ്ഞു.
പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു. ഏകദേശം 2000 പൊലീസിനെ സുരക്ഷാ സന്നാഹത്തിനായി ഒരുക്കിയിരിക്കുന്നു. അണ്ണാമലൈയുടെ പ്രസംഗത്തിന് പൊതുജനത്തില്‍ നിന്നും നല്ല കയ്യടികള്‍ ലബിച്ചു. “1893-ൽ സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ നിന്നും കാൽനടയായി രാമേശ്വരത്ത് വന്നു. ഇവിടുന്ന് അമേരിക്കയിലെ ചിക്കാഗോയിൽ പോയി ഭാരതത്തിന്റെ സംസ്‌കാരത്തെപ്പറ്റി അദ്ദേഹം ലോകത്തോട് പറഞ്ഞു. അവിടുന്ന് തിരിച്ച് രമേശ്വരത്തിന്റെ മണ്ണിലേയ്‌ക്ക് തിരിച്ച് വന്ന് അദ്ദേഹം പറഞ്ഞു, ഭാരതമാതാവ് ഉണര്‍ന്നിരിക്കുന്നു.”- അണ്ണാമലൈ പറഞ്ഞു.
“ലോകത്തിലെ എല്ലാ രാജ്യങ്ങളും പുതിയ ഇന്ത്യയെ നോക്കി അത്ഭുതപ്പെടുന്നു. കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയുടെ പിടിയിൽ നിന്നും നരേന്ദ്രമോദി സർക്കാർ കൈ പിടിച്ചുയർത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സാധാരണ മനുഷ്യനാണ്. കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യരുടെ പ്രതിനിധിയാണ് അദ്ദേഹം. സാധാരണ മനുഷ്യർക്ക് വേണ്ടി ഒരു സാധാരണ മനുഷ്യൻ ഭാരതത്തെ നയിക്കുന്നു”.- അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷം കൊണ്ടു മാത്രം 10 ലക്ഷം കോടിയിലധികമാണ് തമിഴ്‌നാടിന് മോദി സർക്കാർ നൽകിയത്. ഇത്രയും വർഷത്തിൽ ആദ്യമായാണ് ഇത്രയധികം തുക തമിഴ്‌നാടിന് ലഭിച്ചത്. പ്രധാനമന്ത്രി ഓരോ തമിഴന്റെയും ഹൃദയത്തിലാണ്. ഭാഷകളുടെ മാതാവാണ് തമിഴ് എന്ന് പ്രധാനമന്ത്രി ലോകത്തോട് വിളിച്ചു പറഞ്ഞു. തിരുക്കുറള്‍ തമിഴ് ജനത മാത്രം പഠിച്ചാൽ പോരാ, ലോകം മുഴുവൻ ആ കൃതിയെ പഠിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തിരുക്കുറള്‍100 ഭാഷകളിൽ പരിഭാഷ ചെയ്യപ്പെടണമെന്നാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ഇതിനോടകം 23 ഭാഷകളിൽ തിരുക്കുറൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. -അണ്ണാമലൈ പറഞ്ഞു.
മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ നമ്മളെ ചേർത്ത് പിടിച്ചിട്ടില്ല. ആയിരം വർഷത്തിനിടയിൽ തമിഴ് മക്കൾക്ക് ലഭിക്കാത്ത ഒരു ആദരവ് വെറും ഒമ്പത് വർഷങ്ങൾ കൊണ്ട് പ്രധാനമന്ത്രി നമുക്ക് സമ്മാനിച്ചു. തിരുക്കുറള്‍ അടക്കമുള്ള നമ്മുടെ കൃതികളെ ലോകം മുഴുവൻ അദ്ദേഹം പ്രചരിപ്പിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായി തമിഴിനെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: