ലഖ്നൗ: ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് ഇനി മുതൽ മങ്കമേശ്വർ മന്ദിർ സ്റ്റേഷന് എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ആഗ്ര മെട്രോയുടെ ഹൈ സ്പീഡ് ട്രയല്‍ റണ്‍ ഫത്തേബാദിലെ താജ് ഈസ്റ്റ് ഗേറ്റ് മെട്രോ സ്റ്റേഷനില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവേയാണ് പേര് മാറ്റുന്ന കാര്യം യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.
ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന് ഇനി മങ്കമേശ്വർ ക്ഷേത്രത്തിന്റെ പേരിലാകും അറിയപ്പെടുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കമേശ്വര്‍ ക്ഷേത്രം ഈ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
ഫത്തേഹാബാദിലെ താജ് ഈസ്റ്റ് ഗേറ്റ് മെട്രോ സ്റ്റേഷനിൽ മെട്രോയുടെ അതിവേഗ ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റണമെന്നത് ഏറെ നാളായി ചർച്ച ചെയ്യപ്പെടുകയായിരുന്നു .
നേരത്തെ, ജുമാ മസ്ജിദ് സ്റ്റേഷന്റെ പേര് മങ്കമേശ്വര ക്ഷേത്രം എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉറപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: