കോട്ടയം: റബര്‍ ബോര്‍ഡിന്റെ സെന്‍ട്രല്‍ വുഡ് ടെസ്റ്റിങ് ലബോറട്ടറിക്ക് നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ അംഗീകാരം ലഭിച്ചു. ഇതിന്റെ സാധുത 2023 ജൂണ്‍ മുതല്‍ രണ്ട് വര്‍ഷത്തേക്കാണ്.
ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ സെന്‍ട്രല്‍ വുഡ് ടെസ്റ്റിങ് ലബോറട്ടറിയുടെ ചുമതല വഹിക്കുന്ന എന്‍ജിനീയറിങ് ആന്‍ഡ് പ്രോസസിങ് വിഭാഗത്തിന്റെ ജോയിന്റ് ഡയറക്ടര്‍ പി. അറുമുഖത്തിന് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ലബോറട്ടറിയുടെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉമാശങ്കര്‍ ജി.യും സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: