എരുമപ്പെട്ടി: അപകടാവസ്ഥയിലായ ആറ്റത്ര മുട്ടിക്കല്‍ച്ചിറ പാലത്തിലൂടെ പോകാന്‍ ശ്രമിച്ച കാര്‍ കുടുങ്ങി. പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വിടവില്‍ കാറിന്റെ ചക്രങ്ങള്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാരുണ്ടായിരുന്നെങ്കിലും പുഴയിലേക്ക് കാര്‍ വീഴാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ഉച്ചക്ക് 12 മണിയോടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വടക്കാഞ്ചേരി – എരുമപ്പെട്ടി റോഡില്‍ നിന്ന് തൃശൂര്‍ ആറ്റത്ര ഭാഗത്തേക്ക് പോകുമ്പോഴാണ് കാര്‍ മുട്ടിക്കല്‍ച്ചിറ പാലത്തില്‍ അപകടത്തില്‍ പ്പെട്ടത്.
നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട കഠിനശ്രമത്തിനൊടുവില്‍ കാര്‍ മാറ്റി. ഒരു കാറിന് കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമേ പാലത്തിനുള്ളൂ. മുട്ടിക്കല്‍ ചിറ പാലം കൈവരികള്‍ തകര്‍ന്നും മെയിന്‍ സ്ലാബില്‍ പൊട്ടലുകളും കാരണം അപകടാവസ്ഥയിലാണ്. പാലവും ചിറയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ലാബുകള്‍ അടുത്തകാലത്ത് തകര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പാലത്തിലൂടെ ഗതാഗതം നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഇപ്പോള്‍ കാണാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: