ചെന്നൈ: ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന 200 ദിവസത്തെ പദയാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കം. സംസ്ഥാനത്തെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനായുള്ളതാണ് യാത്ര. ക്ഷേത്രനഗരമായ രാമേശ്വരത്ത് നിന്നും ആരംഭിക്കുന്ന പദയാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. എന്റെ ഭൂമി, എന്റെ ജനങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള യാത്ര അഞ്ചു ഘട്ടങ്ങളായി തിരിച്ചാണ് നടത്തുന്നത്. യാത്ര 39 ലോക്സഭാ മണ്ഡലങ്ങളിലൂടെയൂം 249 നിയമസഭാമണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പദയാത്ര കടന്നുപോകുന്ന മേഖലകളില്‍ 11 മഹാറാലികള്‍ നടത്തും. 2024 ജനുവരി 11ന് ചെന്നൈയിലാണ് യാത്ര സമാപിക്കുന്നത്. രാമേശ്വരത്ത് നിന്നും തുടര്‍ച്ചയായി 26 ദിവസത്തെ യാത്രയാണ് ആദ്യഘട്ടം.
1893ല്‍ സ്വാമി വിവേകാനന്ദന് അമേരിക്കയിലേയ്ക്ക് യാത്ര തിരിക്കുന്നത് രാമേശ്വരത്ത് നിന്നാണ്. ഈ സ്മരണ ഉണര്‍ത്തിക്കൊണ്ടാണ് ചരിത്രപരമായ യാത്ര അണ്ണാമലൈ ആരംഭിക്കുന്നത്. സഖ്യകക്ഷിയായ എഐഎഡിഎംകെയെയും പദയാത്ര ഉദ്ഘാടന ചടങ്ങലേയ്ക്ക് ബിജെപി ക്ഷണിച്ചിട്ടുണ്ട്. അഴിമതിയില്‍ കുളിച്ചുകിടക്കുന്ന ഡിഎംകെ സര്‍ക്കാറിനെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടിക്കൊണ്ടുള്ളതാണ് യാത്രയെന്ന് പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ നാരായണന് തിരുപ്പതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: