ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് കളിക്കാന്‍ അനുമതി. പുരുഷ, വനിതാ ടീമുകളെ പങ്കെടുപ്പിക്കുന്നതിന് കേന്ദ്രം അനുമതി നല്‍കി. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യമുന്നയിച്ച് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് നേരത്തേ പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു.
ഏഷ്യയിലെ മികച്ച എട്ട് ടീമുകളില്‍ ഒന്നാണെങ്കിലാണ് ഏത് ഇനത്തിലും ഇന്ത്യന്‍ ടീം പങ്കെടുക്കേണ്ടതുളളൂവെന്നാണ് എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഫുട്ബാളില്‍ ഇന്ത്യ പിന്നിലായതിനാലാണ് തുടര്‍ച്ചയായി രണ്ടാം തവണയും ഏഷ്യന്‍ ഗെയിംസ് നഷ്ടമാകുന്ന സ്ഥിതിയുണ്ടായിരുന്നത്. ഈ മാനദണ്ഡം മാറ്റിനിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
സമീപ കാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനവും കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തു. കായിക രംഗത്തിന് പ്രാമുഖ്യം നല്‍കുന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: