മോസ്കോ: ലിംഗമാറ്റത്തിനും ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിനും അവസാനം കുറിച്ചുകൊണ്ട് പുതിയ നിയമം പുറത്തിറക്കാനൊരുങ്ങി റഷ്യ. ഇതിനായുള്ള നിയമനിര്‍മ്മാണത്തില്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് കഴിഞ്ഞ ദിവസം ഒപ്പുവച്ചു. നിലവില്‍ രാജ്യത്ത് വിവേചനം അനുഭവപ്പെടുന്ന എല്‍ജിബിടിക്യൂഎ+ സമൂഹത്തിന് ഇത് വലിയ പ്രഹരമാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായിയാണ് ബില്‍ അംഗീകരിച്ചത്. ഒരു വ്യക്തിയുടെ ലിംഗമാറ്റം ലക്ഷ്യമിട്ടുള്ള ഏതെങ്കിലും മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ഔദ്യോഗിക രേഖകളിലും പൊതു രേഖകളിലും ഒരാളുടെ ലിംഗഭേദം മാറ്റുകയും ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ജന്മനായുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കൊ സമാനമായ വൈദ്യസഹായം ആവശ്യമായ സാഹചര്യത്തിലൊ അല്ലാത്ത തരത്തിലുള്ള യാതൊരും മെഡിക്കല്‍ ഇടപെടലുകളും രാജ്യത്ത് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ട്രാന്‍സ്ജെന്‍ഡര്‍ വിവാഹങ്ങള്‍ക്കും ഇതോടെ വിലക്ക് നിലവില്‍വരും. ഇതിനു പുറമെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സംരക്ഷിക്കുക, വളര്‍ത്തുക, ദത്തെടുക്കുക എന്നിവയേയും ഈ നിയമം തടയുന്നു. ക്രെംലിന് കുരിശുയുദ്ധ കാലം മുതലുള്ള രാജ്യത്തിന്റെ സംസ്കാരത്തെയും നിലനില്‍പ്പിനേയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ നിയമ നിര്‍മ്മാണമെന്നാണ് സര്‍ക്കാരിന്റെ വാദം. പാശ്ചാത്യ കുടുംബവിരുദ്ധ പ്രത്യയശാസ്ത്രത്തില്‍ നിന്ന് റഷ്യയെ രക്ഷപ്പെടുത്തുന്നതിനു കൂടിയാണ് പുതിയ തീരുമാനം. റഷ്യയില്‍ എല്‍ജിബിടിക്യൂഎ+ സമൂഹത്തിനെതിരായ അടിച്ചമര്‍ത്തല്‍ ആരംഭിക്കുന്നത് ഒരു ദശാബ്ദം മുമ്പാണ്. രാജ്യത്ത് പുതിയ നിയമനിര്‍മ്മാണം വരുന്നത്തോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: