ബംഗാള്‍:ബംഗാളില്‍ രാമനവമിക്ക് ഘോഷയാത്രകള്‍ നടത്തിയ ഹിന്ദുക്കള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ട സംഭവം എന്‍ഐഎ അന്വേഷിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതി ഈ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഈ അക്രമവുമായി ബന്ധപ്പെട്ട് ആറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെന്നും അതില്‍ രണ്ടെണ്ണം സ്ഫോടകവസ്തു നിയമവുമായി ബന്ധപ്പെട്ടതാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി വാദിച്ച ഗോപാല്‍ ശങ്കരനാരായണന്‍ ഈ കേസുകളില്‍ പൊലീസ് നിഷ്പക്ഷമായി അന്വേഷിച്ചുവെന്നും എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും അറസ്റ്റ് ചെയ്തെന്നും വാദിച്ചിരുന്നു. ഹൗറ, ധല്‍ഖോല ജില്ലകളിലാണ് വന്‍തോതില്‍ രാമനവമി ഘോഷയാത്രകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതി വിധിച്ചത്.അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി എന്‍ഐഎയ്‌ക്ക് നോട്ടീസും അയച്ചിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷണം ഈ കേസില്‍ തടയണമെന്നായിരുന്നു മമത സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഈ വാദം സുപ്രീംകോടതി തള്ളി.
രാജ്യസുരക്ഷയുടെ കൂടി പ്രശ്നമുള്ളതിനാലാണ് എന്‍ഐഎ അന്വേഷിക്കുന്നത്. രാം നവമിക്ക് നടത്തിയ അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കരുതുന്നു. എന്‍ഐഎ വന്നാല്‍ തൃണമൂലിന്റെ ഗുണ്ടാശൃംഖലകള്‍ക്ക് പൂട്ട് വീഴുമെന്ന് മമത ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: