തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി ലിമിറ്റഡും ഭിന്നശേഷിയുള്ളവരുടെ ദേശീയ സംഘടനയായ സക്ഷമയും ചേര്‍ന്ന് തിരുവനന്തപുരം ആറ്റുകാല്‍ ദേവി ഹോസ്പിറ്റലില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം രോഗികള്‍ പരിശോധനകള്‍ക്കായി എത്തിച്ചേര്‍ന്നു.
അലോപ്പതി വിഭാഗത്തില്‍ നിന്നും ഡോ. കവിത ഈ എന്‍ റ്റി, ഡോ. ലാവണ്യ പീഡിയാട്രിക്സ്, ഡോ. ഗണേഷ് ഓര്‍ത്തോ, ഡോ. അനില്‍കുമാര്‍ ജനറല്‍ മെഡിസിന്, രാമകൃഷ്ണന് റിട്ട. ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, അഞ്ജന ഫിസിയോതെറാപ്പിസ്റ്റ്, ഡോ. സജികുമാര്‍, ഡോ. അമൃത ആയുര്‍വേദം, ഡോ. രഘു ഹോമിയോ, ഡോ. അമൃത് ജൂഡ് സിദ്ധവൈദ്യം എന്നിവരും, ആര്‍ഇസി ഉദ്യോഗസ്ഥരും ക്യാമ്പില്‍ പങ്കെടുത്തു.
നിര്‍ദ്ധനരായ അര്‍ഹരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നും നാല് രോഗികള്‍ക്ക് ശ്രവണ സഹായികളും വിതരണം ചെയ്തു. മസ്കുലാര്‍ ഡിസ്ട്രോഫി മൂലം ക്യാമ്പിലെത്തിച്ചേരാന് കഴിയാതിരുന്ന രണ്ടു സഹോദരിമാര്‍ക്ക് വീട്ടില്‍ ചെന്ന് കണ്സള്ട്ടേഷന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: