കാസര്‍കോട്: മര്‍ച്ചന്റ് നേവിയുടെ വാണിജ്യ കപ്പലുകളിലെ ജോലി പുരുഷന്മാര്ക്ക് മാത്രം വഴങ്ങുന്നതാണെന്ന സാമാന്യ സങ്കല്പം ഇനി പഴങ്കഥ. നാവിഗേറ്റിങ് ഓഫീസര്‍, എന്‍ജിനീയര്‍ തസ്തികകളില്‍ പരിമിതമായി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ജിപി-ജനറല്‍ പര്‍പസ് (ഡെക്ക്, എഞ്ചിന്, കാറ്ററിങ്) വിഭാഗത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കും ജോലി തേടാം. രാജ്യത്ത് ചില പരീശീലന കേന്ദ്രങ്ങളില്‍ നിന്ന് ഏതാനും പെണ്‍കുട്ടികള്‍ ജിപി റേറ്റിങ് വിഭാഗത്തില്‍ ഇതിനകം പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കപ്പലോട്ടക്കാരുടെ സംഘടനയായ എന്‍യുഎസ്ഐ (നുസി)യുടെ സ്പോണ്‍സര്‍ഷിപ്പോടെ കപ്പലോട്ട ജോലിയില്‍ പ്രവേശനം തേടി രാജ്യത്ത് 18 പെണ്‍കുട്ടികളാണ് ആറ് മാസം നീളുന്ന പ്രീ-സി പരീശീലനത്തിന് അര്‍ഹത നേടി ചരിത്രം കുറിച്ചത്. ഒന്‍പത് പേര് മഹാരാഷ്ട്രയില്‍ നിന്നാണ്. ഹിമാചല്‍ പ്രദേശില്‍ നിന്ന് അഞ്ചും കേരളത്തില്‍ നിന്ന് രണ്ടും ദല്‍ഹി, ആസാം എന്നിവിടങ്ങളില്‍ നിന്ന് ഓരോ ആളുമാണ് മുംബൈയിലെ ടിഎസ്. റഹ്മാന് മറൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരീശീലനത്തിന് തുടക്കമിട്ടത്.
മലയാളികളായ സിജിന സിദ്ധാര്‍ഥും ഗോപിക പുത്തന്‍തറയും ആലപ്പുഴയില്‍ നിന്നുള്ളവരാണ്. വാണിജ്യ കപ്പലുകളില്‍ സെയിലേഴ്സ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്വന്തം മിടുക്കില്‍ പരീക്ഷ എഴുതി നാവിഗേറ്റിങ് ഓഫീസറും ക്യാപ്റ്റനും വരെ ആകാന്‍ കഴിയും.
അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് 18ന് തുടക്കമിട്ട നുസി സ്ത്രീ ശക്തി സപ്പോര്‍ട്ട് എന്ന കാമ്പയിന്റെ ആദ്യ സംരംഭമായാണ് പെണ്‍കുട്ടികളെ റേറ്റിങ് വിഭാഗത്തില്‍ കപ്പല്‍ ജോലിക്ക് പരീശീലനത്തിനായി ക്ഷണിച്ചത്. പരിശീലനത്തിന് സാമ്പത്തിക സഹായവും നുസി നല്‍കിയെന്ന് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു.
പരിശീലനം പൂര്‍ത്തിയായി സിഡിസിയും മറ്റും ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ജിപി ട്രെയിനി റാങ്കില്‍ പ്രമുഖ ഷിപ്പിങ് കമ്പനികളില്‍ പ്ലെയ്സ്മെന്റ് ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു.
യോഗ്യതയും പ്രായവും
കായിക ശാരീരിക ക്ഷമതയുള്ള എസ്എസ്എല്‍സി, പ്ലസ്ടു പാസായ പെണ്‍കുട്ടികള്‍ക്ക് അവസരം ഉപയോഗിക്കാം. നുസിയുടെ ഗോവയിലെ മരിടൈം പരീശീലന അക്കാദമിയില്‍ (ിൗശെമരമറലാ്യ.ലറൗ.ശി) ജനുവരി ഒന്നിന് തുടങ്ങുന്ന പ്രി-സി ട്രെയിനിങ്ങിന് ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ 18നും 25നും മധ്യേ പ്രായമുള്ളവര്‍ക്ക് ആഗസ്ത് 31 വരെ അപേക്ഷിക്കാം. പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: