ബാലരാമപുരം: ഹെല്‍മെറ്റില്ലാതെ ഓട്ടോറിക്ഷ ഓടിച്ചതിന് 500 രൂപ പിഴ.ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷക്കാണ് ഹെല്‍മറ്റില്ലാത്തതിന് 500 രൂപ പഴിയടക്കുന്നതിനുള്ള നടപടി സ്വീകരക്കുമെന്ന മെസേജ് വന്നത്.എട്ട്മാസം മുമ്പ് ഡിസംബറിലാണ് ബാലരാമപുരം പൊലീസ് മെബൈലില്‍ പകര്‍ത്തി പിഴയടാക്കുന്നതിനായി മെസേജ് പോയെങ്കിലും ഓട്ടോറിക്ഷയാത് കാരണം പിഴയടച്ചിരുന്നില്ല തുടര്‍ നിയമ നടപടിക്ക് പോകുമെന്ന മെസേജ് ലഭിച്ചതോടെയാണ് പ്രതിഷേധവുമായി ഓട്ടോറിക്ഷാ ഡ്രൈവറെത്തിയത്.
ഷമീറിന്റെ പേരിലുള്ള ഓട്ടോറിക്ഷ തുടക്കം മുതല്‍ സഫറുള്ളയാണ് ഓടിക്കുന്നത്. ഡിസംബര്‍ മാസം മൂന്നാം തിയതി ബാലരാമപുരം പഴയകട ലൈനിന് സമീപത്ത് ഹൈവേയില്‍ വച്ച് ബാലരാമപുരം പോലീസ് 500 രൂപ പിഴയിടാക്കിയ ചെല്ലാന്‍ ലഭിച്ചത്. എട്ട് മാസം മുമ്പ് നടന്ന സംഭവത്തില്‍ പിഴയടക്കാത്തിനെ തുടര്‍ന്ന് തുടര്‍ നിയമ നടപടിക്കുള്ള മെസെജെത്തിയത്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അലക്ഷ്യമായ പ്രവര്‍ത്തനത്തിന് തുടര്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും സഫറുള്ള അറിയിച്ചു.
ത്രീ വീലര്‍ വാഹനത്തിന് ഹെല്മെറ്റില്ലത്താതിന് പിഴവന്നതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സഫറുള്ള പ്രതിഷേധ സൂചകമായി ഓട്ടോയില്‍ ഹെല്‍മെറ്റ് ധരിച്ച് ഓട്ടോറിക്ഷ ഓടിക്കുവാന്‍ തുടങ്ങിയത്. യാത്രക്കാരന് ഹെല്‍മറ്റില്ലാതെ പിഴവരരുതെന്ന ഉദ്ദേശത്തോടെ വാഹനത്തില്‍ കയറുന്നവര്ക്കുവേണ്ടിയും ഹെല്‍മെറ്റ് കരുതിയാണ് പ്രതിഷേധം. ഹെല്‍മറ്റുമായി ബാലരാമപുരത്ത് സഫറുള്ളയുടെ ഓട്ടോറിക്ഷ ഓടുന്നത് നാട്ടുകാരിലും കൗതുകമുണര്‍ത്തി.ബാലരാമപുരം പൊലീസ് നിരന്തരം മെബൈലില്‍ ഫോട്ടോയെടുക്ക് പിഴയടിക്കുന്ന സംഭവം പതിവാണ്. മുമ്പും ഒരുവാഹനത്തിന് തന്നെ പല പിഴവന്ന സംഭവവുമുണ്ടായിട്ടുണ്ട്. പലരും പരാതിയുമായി രംഗത്തെത്താതാണ് അലക്ഷ്യമായ പെറ്റിയടി തുടരുന്നതെന്നും നാട്ടുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: