ന്യൂദല്‍ഹി: പ്രതിരോധത്തില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ വന്‍ വിജയമാക്കാനും തദ്ദേശീയ ആയുധങ്ങളുടെ ആഗോള വിപണി തുറക്കാനുമുള്ള ചുവടുവയ്പ്പില്‍, റഫാല്‍ യുദ്ധവിമാനത്തിലെ മിസൈലുമായി ‘ആസ്ട്ര എയര്‍’ പോലുള്ള തദ്ദേശീയ ആയുധങ്ങള്‍ സംയോജിപ്പിക്കാന്‍ ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് ഏവിയേഷനോട് ഇന്ത്യന്‍ വ്യോമസേന ആവശ്യപ്പെട്ടു.
ഇന്ത്യ, ഫ്രാന്‍സ്, ഈജിപ്ത്, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ റാഫേല്‍ ഉപയോഗിക്കുന്നു. 2020 മുതല്‍ ഐഎഎഫിനൊപ്പം സേവനത്തിലുള്ള റഫേലുമായി ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങളായ സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് വെപ്പണ്‍ (എസ്എഎഡബ്ല്യു), അസ്ട്ര എയര്‍ ടു എയര്‍ മിസൈല്‍ എന്നിവ സംയോജിപ്പിക്കാന്‍ യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷനോട് ഐഎഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകള്‍ക്കും ബോംബുകള്ക്കുമൊപ്പം, ലോംഗ് റേഞ്ച് ഗ്ലൈഡ് ബോംബുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ഒന്നിലധികം ആയുധങ്ങളും സമീപഭാവിയില്‍ വിമാനവുമായി സംയോജിപ്പിക്കാനുള്ള പദ്ധതികളും ഐഎഎഫിനുണ്ടെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ആയുധ സംവിധാനങ്ങളുടെ ശേഷിയും വിലയും കണക്കിലെടുത്ത്, റഫേലുമായി സംയോജിപ്പിച്ചാല്‍ അവയ്ക്ക് വലിയ വിപണിയുണ്ടാകുമെന്ന് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ആയുധ സംവിധാനങ്ങള്‍ ഇതിനകം തന്നെ തദ്ദേശീയമായ എല്‍സിഎ തേജസിനൊപ്പം സു-30 എംകെഐ കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഇന്ത്യ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്, നാവികസേനയ്ക്ക് ഉപയോഗിക്കേണ്ട 26 റഫാല്‍ മറൈന്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ആഗ്രഹം ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഉന്നതര്‍ തങ്ങളുടെ യുദ്ധപോരാട്ട ആവശ്യങ്ങള്‍ക്ക് സ്വയം ആശ്രയിക്കാനുള്ള തദ്ദേശീയമായ പരിഹാരങ്ങള്‍ക്കായി പ്രേരിപ്പിക്കുകയാണ്, പ്രത്യേകിച്ച് സംഘര്‍ഷ സമയങ്ങളില്‍. ചൈനയുമായുള്ള തര്‍ക്കത്തിനിടെ സൈന്യം സ്വായത്തമാക്കിയ നിരവധി ആയുധ സംവിധാനങ്ങളും സ്വദേശിവല്‍ക്കരണത്തിന്റെ പാതയിലായി. അസ്ട്ര എയര്‍ടുഎയര്‍ മിസൈലുകള്‍ക്ക് 100 കിലോമീറ്റര്‍ റേഞ്ച് വരെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ കഴിയും, എന്നാല്‍ ഉടന്‍ തന്നെ ഇത് ആസ്ട്ര മാര്‍ക്ക് രണ്ടില്‍ 160 കിലോമീറ്ററായി വര്‍ധിപ്പിക്കും, കൂടുതല്‍ നവീകരിച്ച പതിപ്പ് 300 കിലോമീറ്റര്‍ സ്െ്രെടക്ക് റേഞ്ചുള്ള ഒന്നായിരിക്കും.
എസ്എഎഡബ്ലുന് 100 കി.മീ പ്ലസ് റേഞ്ചില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയും, അതിന്റെ നൂതന പതിപ്പുകളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ‘സ്വകാര്യമേഖലാ കമ്പനികളും മിസൈലുകളും ബോംബുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് ദീര്‍ഘദൂരങ്ങളില്‍ നിന്ന് ലക്ഷ്യങ്ങള്‍ തകര്‍ക്കാനും റഫേലില്‍ സജ്ജീകരിക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: