കൊച്ചി: കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവര്‍ ഹോട്ടല്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചു. കൈയ്ക്ക് കുത്തേറ്റ മാനേജരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ പ്രവേശനം നിഷേധിച്ചതാണ് ആക്രമണത്തിന് കാരണം. പേനാകത്തി കൊണ്ടാണ് ഡിജെ പാര്‍ട്ടിക്കെത്തിയവര്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചത്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒരാള്‍ ഓടിരക്ഷപ്പെട്ടു. എ റണാകുളം സ്വദേശികളായ ലിജോയ്, നിതിൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഓടി രക്ഷപ്പെട്ട ആൾക്കായി തെരച്ചില്‍ നടക്കുകയാണെന്നു പോലീസ് പറഞ്ഞു.
സംഭവത്തെക്കു റിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: