ന്യൂദല്‍ഹി:കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യവിട്ട് 16 ലക്ഷം ഇന്ത്യക്കാര്‍ വിദേശത്തേക്ക് പോയതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചമൂലമെന്ന് വിദഗ്ധര്‍. സാങ്കേതികവിദ്യകളിലെ വൈദഗ്ധ്യവും വിദ്യാഭ്യാസത്തിലെ പുരോഗതിയും മൂലം ചെറുപ്പക്കാര്‍ ധാരാളമായി വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുന്നതുമാണ് പിന്നീട് അവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതിന് കാരണമെന്ന് പറയുന്നു.
ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിങ്ങനെ വിവിധ പ്രൊഫഷനുകളിലേക്ക് പോകുന്ന ധാരാളം ഇന്ത്യക്കാര്‍ ഉണ്ട്. ഇന്ത്യയുടെ ജീവിതനിലവാരമല്ല പാശ്ചാത്യ രാജ്യങ്ങളിലേത് എന്നതിനാലാണ് ഇവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത്. ഇവിടുത്തെ സാമ്പത്തിക പരിഷ്കരണവും ഉദാരവല്‍ക്കരണവും മൂലവും സമ്പന്നരായ ഒട്ടേറെപ്പേര്‍ ഇന്ത്യ വിടുന്നുണ്ട്.
ഇന്ത്യ ഇരട്ടപൗരത്വം അനുവദിക്കില്ലെന്നതിനാലാണ് വിദേശ പൗരത്വമെടുക്കേണ്ടിവരുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കേണ്ടിവരുന്നത്. യുഎസിലോ യുകെയിലോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലോ പൗരത്വം എടുക്കുന്നവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കേണ്ടതുണ്ട്. പിന്നീട് ഈ ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷം മാത്രം 2,25,620 ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്നതിന്റെ കാരണം മോദിയുടെ ഇന്ത്യയെ വെറുക്കുന്നത് കൊണ്ടാണെന്ന ചില ദുഷ്പ്രചാരണങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. ഇതില്‍ തീരെ വാസ്തവമില്ല. മോദി അധികാരത്തില്‍ വന്നത് 2014ല്‍ ആണ്. അതിന് മുന്‍പും ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ പോയിട്ടുണ്ട്. അതിന്റെ കണക്ക് ഇതാ:
2011ല്‍ 122,819 ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.
2012ല്‍ 120,923 ഇന്ത്യക്കാര്‍ ഇന്ത്യ വിട്ടു.
2013ല്‍ 131,405 ഇന്ത്യക്കാര്‍ ഇന്ത്യ ഉപേക്ഷിച്ചു.
2014ല്‍ 129,328 പേര്‍ ഇന്ത്യ ഉപേക്ഷിച്ചു.
ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ മന്‍മോഹന്‍ സിങ്ങാണ് പ്രധാനമന്ത്രി.
2022ല്‍ കൂടുതല്‍ പേര്‍ ഇന്ത്യ വിട്ടു. ഏകദേശം 225,620 പേരാണ് ഇന്ത്യ വിട്ടു പോയത്.2022ല്‍ കൂടുതല്‍ പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ അപേക്ഷ കൊടുത്തതിന് കാരണം 2020ലും 2021ലും കോവിഡ് ആയതിനാല്‍ 85,256 പേര്‍ക്കും 163,370 പേര്‍ക്കും മാത്രമേ വിദേശ പൗരത്വം എടുക്കാന്‍ കഴിഞ്ഞുള്ളൂ എന്നതിനാലാണ് 2022ല്‍ കൂടുതല്‍ അപേക്ഷ ഉണ്ടായത്.
അതിന് പുറമെ തൊഴിലിനും ഉപരിപഠനത്തിനുമായുള്ള വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഓരോ വര്‍ഷം കഴിയുന്തോറും കൂടി വരികയാണ്. ഇന്ത്യയില്‍ ജീവിക്കാന്‍ ഇഷ്ടമില്ലാത്തതിനാലാണ് ഇന്ത്യക്കാര്‍ ഇന്ത്യവിടുന്നത് എന്ന പ്രചാരണം ശുദ്ധ നുണയാണ്.
മോദി യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനും അവിടെ അവരുടെ ജോലി സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള കരാറുകള്‍ ഉണ്ടാക്കുന്നതിനും മറ്റും വാദിക്കുന്നതും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വിദേശത്ത് വേരുപിടിപിക്കാന്‍ സഹായകരമാവുന്നുണ്ട്.
അതേ സമയം ഇന്ത്യ വിട്ട് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്ത ഇന്ത്യക്കാര്‍ മോദിയെ സ്നേഹിക്കുകയാണ്. മോദിയുടെ അഭിസംബോധനകള്‍ കേള്‍ക്കാന്‍ വൈകാരികതയോടെ എത്തുന്ന വിദേശ ഇന്ത്യക്കാരുടെ ചിത്രം ഈയിടെ ഫ്രാന്‍സിലും യുഎസിലും യുകെയിലും നമ്മള്‍ കണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: