കശ്മീര്‍ ഫയല്‍സിനും കേരള സ്റ്റോറിയ്ക്കും ശേഷം ഇതാ ലവ് ജിഹാദിന്റെ ക്രൂരതകള്‍ തുറന്നുപറയുന്ന മറ്റൊരു സിനിമ കൂടി എത്തുകയാണ്. – ‘അജ് മീര്‍ 92’. ദശകങ്ങളായി ആരും തൊടാതെ കിടന്ന രാജസ്ഥാനിലെ അജ്മീറില്‍ നടന്ന 1992ലെ ലവ് ജിഹാദ്, കൂട്ടബലാത്സംഗ കഥകളാണ് ഈ സിനിമ പുറത്തുകൊണ്ടുവരുന്നത്. .
അജ്മീറില്‍ നടന്ന കഥ
1992ല്‍ രാജസ്ഥാനിലെ അജ്മീറില്‍ നടന്ന ഒരു വലിയ അപവാദകഥയാണ് സിനിമയ്ക്കാധാരം. നവജ്യോതി എന്ന ദിനപത്രത്തില്‍ ചില പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ചില ലോക്കല്‍ സംഘങ്ങള്‍ സ്കൂള്പെണ്കുട്ടികളെ ബ്ലാക് മെയില്‍ ചെയ്യുന്നു എന്നതായിരുന്നു റിപ്പോര്‍ട്ട്. കഥ ഇതാണ്. ഫറൂഖ് ചിഷ്ടി എന്ന വ്യക്തി ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്യുന്നു. പിന്നീട് അവളുടെ ചില നഗ്ന ഫോട്ടോകള്‍ എടുത്ത ശേഷം മറ്റു പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്തിയില്ലെങ്കില്‍ ഇവ പ്രസിദ്ധപ്പെടുത്തുമെന്ന് പറയുന്നു. അങ്ങിനെ ആ സ്കൂളിലെ നിരവധി കുട്ടികള്‍ ഫറൂഖ് ചിഷ്ടിയ്ക്ക് ഇരയാവുന്നു.
ഫറൂഖ് ചിഷ്ടി അജ്മീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഇദ്ദേഹത്തിനൊപ്പം ഈ ലൈംഗികചൂഷണത്തിന് കൂട്ടുണ്ടായിരുന്ന നഫീസ് ചിഷ്ടി, അന്‍വര്‍ ചിഷ്ടി എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഇതില്‍ പ്രതികളായ ചിലര്‍ അജ്മീര്‍ ദര്‍ഗയില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്നവരുമാണ്. പൊലീസ് അന്വേഷണത്തില്‍ കേസില്‍ 18 പേര് ഉള്ളതായി കണ്ടെത്തി. ഖാദിംസിന്റെ കുടുംബത്തില്പെട്ടവരും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഈ കേസ് തേച്ചുമായ്ച്ചുകളയാനായി അധികാരകേന്ദ്രങ്ങള്‍ ഒന്നടങ്കം ശ്രമിച്ചു. ഭരണസ്വാധീനം ഉപയോഗിച്ചതിന്റെ പേരില്‍ സാക്ഷികള്‍ പലരും കൂറുമാറി. ഇരകളും സാക്ഷികളും ഭീഷണിക്കിരയായി. ഒരു വിഭാഗത്തിന് എതിരാവുന്നതുകൊണ്ടും വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന ഭയം കൊണ്ടും എങ്ങിനെയാണ് സത്യങ്ങള്‍ മറച്ചുവെയ്ക്കപ്പെടുന്നതെന്നും ഈ സിനിമ തുറന്നുകാണിക്കുന്നു.
ഏകദേശം 250 പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായി. ഇവര്‍ ഭൂരിഭാഗവും ഹിന്ദു പെണ്‍കുട്ടികളാണ്. ഈ കൂട്ടബലാത്സംഗ പരമ്പരയുടെ കഥയാണ് അജ്മീര്‍ 92ല്‍ എത്തുന്നത്. ഇതിന് പുറമെ ലവ് ജിഹാദും സിനിമ ചര്‍ച്ച ചെയ്യുന്നു. ഒരിയ്ക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം പെണ്‍കുട്ടികള്‍ ലവ് ജിഹാദിന്റെ കെണിയില്‍ പെട്ടുപോകുന്നതെങ്ങിനെ എന്നും സിനിമ പറയുന്നു. സെന്‍സര്‍ഷിപ്പോടെ ആണെങ്കിലും അജ്മീര്‍ 92 ലവ് ജിഹാദും ചര്‍ച്ചാവിഷയമാകുന്നു.
യുകെ ഫിലിംസ്, സുമിത് മോഷന്‍ പിക്ചേഴ്സ്, ലിറ്റില്‍ ക്രൂ പിക്ചേഴ്സ് േഎന്നിവരും റിലയന്‍സ് എന്റര്ടെയിന്മെന്റും സംയുക്തമായാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പുഷ്പേന്ദ്രസിംഗാണ് സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: