കൊച്ചി: രാജ്യത്തെ സേവിക്കുന്നതിനും സ്വയം ശാക്തീകരിക്കുന്നതിനും രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനും യുവാക്കള്‍ക്ക് അവസരമൊരുക്കണമെന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അഠാവ്ലെ.റോസ്ഗര് മേളയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നിയമനക്കത്തുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതുപോലെ, തൊഴില്‍ വിപണിയിലെ നൈപുണ്യത്തിന്റെ ആവശ്യവും വിതരണവും തമ്മിലുള്ള വിടവ് നികത്താന്‍ ശ്രമിക്കണം.വ്യവസായങ്ങള്‍ വികസിക്കുകയും പുതിയ സാങ്കേതികവിദ്യകള്‍ ഉയര്‍ന്നുവരുകയും ചെയ്യുകയാണ്. ഈ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ പഠനം, നൈപുണ്യ സംരംഭങ്ങള്‍ എന്നിവയിലൂടെ ആവശ്യമായ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് തൊഴിലാളികളെ സജ്ജരാക്കണമെന്ന് രാംദാസ് അഠാവ്ലെ പറഞ്ഞു.
കൊച്ചിയില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ പുതുതായി നിയമിതരായ 119 പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറി. രാംദാസ് അഠാവ്ലെ 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന കത്തുകള്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതത് വകുപ്പുകളില്‍ പുതുതായി നിയമനം ലഭിച്ചവര്‍ക്കുള്ള നിയമന കത്ത് കൈമാറി.
തപാല്‍ വകുപ്പ്, ഡിഫന്‍സ് എസ്റ്റേറ്റ് ഓര്ഗനൈസേഷന്, ഇന്ത്യന്‍ നേവി, ഡിഫന്‍സ് അക്കൗണ്ട്സ് (നാവികസേന), കേരള ഗ്രാമിന് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്, റെയില്‍വേ, കസ്റ്റംസ്, സിജിഎസ്ടി എന്നീ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ എന്നിവയിലേക്കാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: